നിർമാണമേഖലയിലെ പ്രതിസന്ധി പരിഹരിക്കും -ജോബ്​ മൈക്കിൾ എം.എൽ.എ

ചങ്ങനാശ്ശേരി: നിർമാണമേഖലയിലെ പ്രതിസന്ധിക്ക്​ പരിഹാരം കാണാൻ സർക്കാറിൽ സമ്മർദം ചെലുത്തുമെന്ന്​ ജോബ് മൈക്കിൾ എം.എൽ.എ പറഞ്ഞു. നിർമാണമേഖലയിലെ സാങ്കേതിക വിദഗ്ധരുടെ സംഘടനയായ ലെൻസ്‌ഫെഡിന്റെ ഏരിയ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ് പോൾ ആന്‍റണി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്‍റുമാരായ കെ.ഡി. മോഹനൻ, സോഫി ലാലിച്ചൻ, മണിയമ്മ രാജപ്പൻ, സുജാത സുശീലൻ, ശ്രീജിഷ കിരൺ, ലെൻസ്​ഫെഡ്, സംസ്ഥാന നേതാക്കളായ പി.എം. സനിൽകുമാർ, ജോഷി സെബാസ്റ്റ്യൻ, ആർ.എസ്. അനിൽകുമാർ, പി.എസ്. റോയി എന്നിവർ സംസാരിച്ചു. ഏരിയ പ്രസിഡന്റായി ജയിംസ്‌ കുര്യാക്കോസിനെയും സെക്രട്ടറിയായി പി.എ. നെജിമോനെയും ട്രഷററായി എ.എ. ജോസഫിനെയും തെരഞ്ഞെടുത്തു. ബി. വിജയകുമാർ, കെ.എൻ. പ്രദീപ്കുമാർ, സന്തോഷ് കുമാർ, ടി.സി. ബൈജു, എ.ജെ. തോമസുകുട്ടി, നാരായണൻ ശർമ, ജോൺസൺ ജോൺ, സിബി ജേക്കബ് എന്നിവർ നേതൃത്വം നൽകി. KTL CHR 3 MLA . ലെൻസ്‌ഫെഡ് ഏരിയ സമ്മേളനം ജോബ് മൈക്കിൾ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.