വി.സിയുടെ അന്വേഷണം പ്രതിയെ രക്ഷിക്കാൻ -നാട്ടകം സുരേഷ്

കോട്ടയം: എം.ജി സർവകലാശാലയിലെ ​കൈക്കൂലി വിഷയത്തിൽ വി.സി പ്രഖ്യാപിച്ച അന്വേഷണം പരിഹാസ്യമാണെന്ന്​ ഡി.സി.സി പ്രസിഡന്‍റ് നാട്ടകം സുരേഷ്. പ്രതിയെ രക്ഷിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമാണിത്​. ഇടത്​ അനുകൂല യൂനിയനിൽപ്പെട്ട സഹപ്രവർത്തകയെ രക്ഷിക്കാൻ ആവിഷ്ക്കരിച്ച സിൻഡിക്കേറ്റ് അന്വേഷണം ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണ്. സർവകലാശാലയിൽ നടക്കുന്ന സംഭവങ്ങൾ ഹൈകോടതിയുടെ മേൽനോട്ടത്തിൽ വിജിലൻസ് അന്വേഷിക്കണം. അല്ലാത്തപക്ഷം പൊതുജനങ്ങളെ അണിനിരത്തി പ്രത്യക്ഷ സമര പരിപാടി ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.