കൊല്ലത്ത്​ ചാത്തങ്കരി പാടശേഖരത്തിലെ വാച്ചാൽ തോടിന്‍റെ ആഴംകൂട്ടുന്നു

ചങ്ങനാശ്ശേരി: പായിപ്പാട് പഞ്ചായത്തിലെ കൊല്ലത്ത്​ ചാത്തങ്കരി പാടശേഖരത്തിലെ വാച്ചാൽ തോട്ടിലേക്ക് വെള്ളം എത്തിക്കുന്നതിന്​ ജലസേചന വകുപ്പിന്‍റെ മേൽനോട്ടത്തിൽ തോടിന്‍റെ ആഴംകൂട്ടുന്ന പദ്ധതി അഡ്വ. ജോബ് മൈക്കിൾ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മന്ത്രി റോഷി അഗസ്റ്റിനുമായി കർഷകരുടെ ആശങ്ക പങ്കുവെച്ചതിന്‍റെ അടിസ്ഥാനത്തിലാണ് ആവശ്യമായ തുക അനുവദിച്ചത്​. കൊല്ലത്ത്​ ചാത്തങ്കരി പാടശേഖരത്തിന്‍റെ സമീപത്തുകൂടി കടന്നുപോകുന്ന തോട്ടിൽനിന്ന്​ വെള്ളം എത്താത്തതാണ് പ്രതിസന്ധിക്ക് കാരണം. കാലാവസ്ഥയിലെ പ്രതികൂല സാഹചര്യങ്ങൾ മൂലം കഴിഞ്ഞ മാസാവസാനം മാത്രമാണ് കൃഷി ആരംഭിച്ചത്. വേനൽ അതി രൂക്ഷമാകുന്നതിനാൽ കൊയ്ത്ത് വരെയുള്ള ഘട്ടങ്ങളിൽ കൃഷിക്ക് വെള്ളം എത്തിക്കാൻ കഴിയാത്ത അവസ്ഥ ഉണ്ടാകുമെന്ന് കർഷകർ എം.എൽ.എക്ക്​ നിവേദനം നൽകിയിരുന്നു. ഒരു കിലോമീറ്റർ ദൂരത്തിലുള്ള വാച്ചാൽ തോട് ആഴംകൂട്ടുന്നതോടെ പാടശേഖരത്തിനു പ്രയോജനം ലഭിക്കും. പായിപ്പാട് പഞ്ചായത്ത് പ്രസിഡൻറ് കെ.ഡി. മോഹനൻ , പഞ്ചായത്ത്​ അംഗം ഷൈനി ജോജോ തുടങ്ങിയവർ സംസാരിച്ചു. KT L CHR 1 MLA പായിപ്പാട് പഞ്ചായത്തിലെ കൊല്ലത്ത് ചാത്തങ്കരി പാടശേഖരത്തിലെ വാച്ചാൽ തോട്ടിലേക്ക് വെള്ളമെത്തിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം അഡ്വ. ജോബ് മൈക്കിൾ എം.എൽ.എ നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.