കിഴക്കേക്കര ഭഗവതിക്ഷേത്രത്തിൽ മീനപ്പൂരം

ചേനപ്പാടി: കിഴക്കേക്കര ഭഗവതിക്ഷേത്രത്തിലെ മീനപ്പൂര ഉത്സവം 15 മുതൽ 17 വരെ നടക്കും. തന്ത്രി താഴമൺമഠം കണ്ഠരര് മോഹനരും മേൽശാന്തി അജിത് നമ്പൂതിരിയും കാർമികത്വം വഹിക്കും. 15ന് രാവിലെ ആറിന് അഷ്ടദ്രവ്യ മഹാഗണപതിഹോമം, ഒമ്പതിന് സർപ്പപൂജ, രാത്രി 7.30ന് ഭജന. 16ന് രാവിലെ ആറിന് മഹാഗണപതിഹോമം, രാത്രി 7.30ന് മണിമല മൂൺനൈറ്റ് മ്യൂസിക്‌സിന്‍റെ കരോക്കെ ഗാനമേള. 17ന് 8.30ന് പൊങ്കാല. മാതൃപൊങ്കാല മാത്രമാണ് നടത്തുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.