പായിപ്പാട് പാറയ്ക്കൽപ്പടിയിൽ അപകടങ്ങൾ തുടർക്കഥ

ചങ്ങനാശ്ശേരി: പായിപ്പാട്-ചങ്ങനാശ്ശേരി റോഡിൽ കയറ്റിറക്കമായ പാറയ്ക്കൽപ്പടി റോഡിന് വീതി കൂടിയതോടെ ഇരുചക്രവാഹന അപകടങ്ങൾ തുടർക്കഥയാവുന്നു. അപകടമേഖലയാണെന്ന സൂചന ബോർഡോ സൈൻ ബോർഡോ റോഡിൽ ആവശ്യമായ അടയാളപ്പെടുത്തലുകളോ ഓട നിർമാണമോ നടത്തിയിട്ടില്ല. പലഭാഗത്തും കുഴികളിൽ വാഹനയാത്രക്കാർ വീഴുന്നത് പതിവാണ്​. പൊതു മരാമത്ത് മല്ലപ്പള്ളി ഡിവിഷന് കീഴിലുള്ള ഈ ഭാഗത്ത് അപകടങ്ങൾ ഇല്ലാതാക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് പഞ്ചായത്ത് മെംബർ മുബാഷ് മുഹമ്മദിന്‍റെ അധ്യക്ഷതയിൽ ചേർന്ന യോഗം ആവശ്യപ്പെട്ടു. വ്യാപാരി വ്യവസായി സമിതി യൂനിറ്റ് പ്രസിഡന്‍റ്​ കെ.എ. അഷ്​റഫ് കുട്ടി, വൈ.എം.എ സെക്രട്ടറി എം.ടി. ഋഷികുമാർ , റെസിഡന്‍റ്​സ്​ അസോ. സെക്രട്ടറി പി.ഐ. ജോൺസൺ, ഇസ്മായിൽ പാറയ്ക്കൽ ഗോപാലകൃഷ്ണൻ വിരുത്തിയിൽ, സുബാഷ് വിരുത്തിയിൽ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.