ക്രിമിനൽ കേസുകളിലെ പ്രതി പിടിയിൽ

ചങ്ങനാശ്ശേരി: നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയെ പൊലീസ് പിടികൂടി. കൈ ഞരമ്പ് മുറിച്ച പ്രതിയെ പിടികൂടുന്നതിനിടെ പൊലീസ് ഉദ്യോഗസ്ഥനും പരിക്കേറ്റു. പെരുന്ന കുരിശുംമൂട്ടിൽ വീട്ടിൽ ജാക്സൺനെ (27 ) ആണ് ചങ്ങനാശ്ശേരി പൊലീസ് പിടികൂടിയത്. മൊബൈൽ ഫോണിലൂടെ സ്ത്രീയെ വിളിച്ച് അസഭ്യം പറഞ്ഞ കേസിലാണ് അറസ്റ്റിലായത്. കുടമാളൂർ ഭാഗത്ത് ഒരുവീട്ടിൽ ഇയാൾ ഉണ്ടെന്നറിഞ്ഞ് പൊലീസ് എത്തി. ഇതോടെ ഇയാൾ മുറിക്കകത്ത് കയറി കൈയുടെ ഞരമ്പ് മുറിച്ചു. തുടർന്ന് പൊലീസ് ഇയാളെ പിടികൂടി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സ നൽകിയശേഷം പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇയാളെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ സ്റ്റാൻലിയെന്ന പൊലീസുകാരനാണ് പരിക്കേറ്റത്. കോടതി പ്രതിയെ റിമാൻഡ് ചെയ്തു. കോട്ടയം, തൃക്കൊടിത്താനം, കറുകച്ചാൽ, മണിമല പൊലീസ് സ്​റ്റേഷനുകളിൽ ഇയാൾക്കെതിരെ കേസുള്ളതായി പൊലീസ് പറഞ്ഞു. ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള ആളാണ്. ജില്ല പൊലീസ് മേധാവി ഡി. ശിൽപ, ഡിവൈ.എസ്​.പി ആർ. ശ്രീകുമാർ എന്നിവരുടെ മേൽനോട്ടത്തിൽ എസ്.എച്ച്.ഒ റിച്ചാർഡ് വർഗീസിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.