ബിനോയ്‌ ജോസഫ് കേരള കോൺഗ്രസ് (സ്കറിയ തോമസ്) ചെയർമാൻ

കോട്ടയം: കേരള കോൺഗ്രസ് (സ്കറിയ തോമസ്) ചെയർമാനായി ബിനോയ്‌ ജോസഫ് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. പൊതുമേഖല സ്ഥാപനമായ കൊല്ലത്തെ യുനൈറ്റഡ് ഇലക്​ട്രിക്കൽ ഇൻഡസ്ട്രീസ് ചെയർമാൻകൂടിയാണ് ബിനോയ്‌ ജോസഫ്. കെ.പി.എസ്. മേനോൻ ഹാളിൽ ചേർന്ന സംസ്ഥാന സമ്മേളനമാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്. ഡോ. ഷാജി കടമലയെ സെക്രട്ടറി ജനറലായും പ്രഫ. എ. അരവിന്ദാക്ഷൻ പിള്ളയെ വൈസ് ചെയർമാനായും നിർമല തോമസിനെ ട്രഷററായും തെരഞ്ഞെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.