കാട്ടുപോത്ത് വേട്ടക്കേസ്​ പ്രതികൾ കഞ്ചാവുമായി പിടിയിൽ

അടിമാലി: കാട്ടുപോത്തിനെ വേട്ടയാടിയ കേസി​ലെ രണ്ട്​ പ്രതികൾ കഞ്ചാവുമായി പിടിയിൽ. മച്ചിപ്ലാവ് നല്ലിപ്പാറ ആദിവാസി കോളനിയിലെ വിഷ്ണു രാമകൃഷ്ണൻ (19), ഒഴുവത്തടം കട്ടേലാനിക്കൽ ഭാസി (48) എന്നിവരാണ് അറസ്റ്റിലായത്. നെല്ലിപ്പാറ ഭാഗത്ത് നടത്തിയ തിരച്ചിലിൽ വിഷ്ണുവിന്‍റെ പക്കൽനിന്ന്​ 200 ഗ്രാം കഞ്ചാവും എട്ടുചുവട്​ കഞ്ചാവ് ചെടികളും പിടികൂടി. കാട്ടുപോത്ത് വേട്ടയിലെ മുഖ്യപ്രതി രാമകൃഷ്ണന്‍റെ ഏലത്തോട്ടത്തിൽനിന്ന്​ കാട്ടുപോത്തിന്‍റെ ജഡാവശിഷ്ടങ്ങൾ കുഴിച്ചിട്ട നിലയിലും കണ്ടെത്തി. ഇതോടെ കാട്ടുപോത്ത് വേട്ടയിൽ അറസ്റ്റിലായ പ്രതികളുടെ എണ്ണം പത്തായി. കോൾഡ് സ്​റ്റോറേജ് ഉടമയടക്കം നിരവധി പ്രതികൾക്കായി വനപാലകർ തിരച്ചിൽ ഊർജിതമാക്കി. പ്രതികളെ പിടികൂടാൻ മൂന്നാർ ഡി.എഫ്.ഒയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. idg adi 8 arest ചിത്രo - കഞ്ചാവുമായി പിടിയിലായ പ്രതികൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.