യുവാവിനെ തലക്കടിച്ച്​ കൊന്ന കേസിൽ പ്രതിക്ക് ജീവപര്യന്തം തടവ്​

മുട്ടം (ഇടുക്കി): യുവാവിനെ തലക്കടിച്ച്​ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക്​ ജീവപര്യന്തം കഠിനതടവും അഞ്ചുലക്ഷം രൂപ പിഴയും. അടിമാലി ആനവിരട്ടി പുളിന്താനത്ത് കുട്ടായി എന്ന ജെക്സിൻ ആന്‍റണിയെ കൊലപ്പെടുത്തിയ കേസിൽ മാട്ടുപ്പാറത്തോട്ടത്തിൽ ബിജുവിനെയാണ്​ തൊടുപുഴ രണ്ടാം അഡീഷനൽ സെഷൻസ് ജഡ്ജി ജി. അനിൽ ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ മൂന്ന്​ വർഷം കൂടി തടവ്​ അനുഭവിക്കണം. 2012 ഫെബ്രുവരി അഞ്ചിനാണ് കേസിനാസ്പദമായ സംഭവം. രാത്രി 8.30ഓടെ മാങ്കുളം പള്ളിയിൽ പെരുന്നാൾ കഴിഞ്ഞ് സുഹൃത്ത് രാജേഷിനോടൊപ്പം ബൈക്കിൽ വന്ന ജെക്സിനെ മാങ്കുളം-കല്ലാർ റോഡിൽ പ്രതിയുടെ സഹോദരിയുടെ വീടിന് മുൻവശം വെച്ച്​ കണ്ടെന്നും തുടർന്ന്​, ജെക്സിനെ ബിജു പിന്നിൽനിന്ന്​ കമ്പിവടിക്ക്​ തലക്ക്​ അടിച്ചുവീഴ്ത്തി കൊലപ്പെടുത്തി എന്നുമാണ്​ കേസ്. ബിജു നൽകാനുള്ള പണം ജെക്സിൻ ആവശ്യപ്പെട്ടതിലുള്ള വിരോധമാണ് കൊലക്ക് കാരണം. പ്രോസിക്യൂഷനുവേണ്ടി അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ഏബിൾ സി. കുര്യൻ ഹാജരായി. tdg mltm 2 പ്രതി ബിജു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.