കോട്ടയം: കോട്ടയം സോഷ്യല്‍ സര്‍വിസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സ്ത്രീശാക്തീകരണ സന്ദേശവുമായി വനിത ദിനാഘോഷം സംഘടിപ്പിച്ചു. സമ്മേളനത്തിന്‍റെ ഉദ്ഘാടനം കേന്ദ്ര സാമൂഹിക നീതിവകുപ്പിന്‍റെ മികച്ച ഭിന്നശേഷി ജീവനക്കാരിക്കുള്ള ദേശീയ പുരസ്‌കാരം കരസ്ഥമാക്കിയ അയര്‍ക്കുന്നം ഗ്രാമപഞ്ചായത്ത് ജൂനിയര്‍ സൂപ്രണ്ട് രശ്മി മോഹന്‍ നിര്‍വഹിച്ചു. കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് നിര്‍മല ജിമ്മി വനിതദിന സന്ദേശം നല്‍കി. ഏറ്റുമാനൂര്‍ എസ്.ഐ പ്രശോഭ് കെ.കെ മുഖ്യാതിഥിയായിരുന്നു. മുനിസിപ്പല്‍ ചെയര്‍പേഴ്‌സൻ ബിന്‍സി സെബാസ്റ്റ്യന്‍, ക്‌നാനായ കാത്തലിക് വിമന്‍സ് അസോസിയേഷന്‍ പ്രസിഡന്‍റ് ലിന്‍സി രാജന്‍, ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ഡോ. സിന്ധുമോള്‍ ജേക്കബ്, ജില്ല പഞ്ചായത്ത് മെംബര്‍ ഡോ. റോസമ്മ സോണി, കോട്ടയം മുനിസിപ്പല്‍ കൗണ്‍സിലര്‍ ഷൈനി ഫിലിപ്, കെ.എസ്.എസ്.എസ് പ്രോഗ്രാം ഓഫിസര്‍ ബബിത ടി. ജെസില്‍, കോഓഡിനേറ്റര്‍ ബെസി ജോസ് എന്നിവര്‍ സംസാരിച്ചു. രശ്മി മോഹനെ മാര്‍ മാത്യു മൂലക്കാട്ട് പൊന്നാടയും മെമന്‍റോയും നല്‍കി ആദരിച്ചു. ദിനാചരണ ഭാഗമായി നടത്തപ്പെട്ട സ്ത്രീ ശാക്തീകരണ സെമിനാറിന് നിലമ്പൂര്‍ ഫാത്തിമഗിരി സോഷ്യല്‍ സര്‍വിസ് സെന്‍റര്‍ ഡയറക്ടര്‍ സി. മരീനി എ.സി നേതൃത്വം നല്‍കി. വനിത പഞ്ചഗുസ്തി മത്സരത്തില്‍ ജൂനു സുജിത്ത് ഒന്നാംസ്ഥാനവും സി.ബി.ആര്‍ മേഖലയെ പ്രതിനിധാനം ചെയ്ത് സാലമ്മ ചന്ദ്രന്‍ രണ്ടാംസ്ഥാനവും കരസ്ഥമാക്കി. മത്സരത്തിന്‍റെ ഉദ്ഘാടനം ഏറ്റുമാനൂര്‍ പൊലീസ് ഓഫിസര്‍ എ. ശിഹാബുദ്ദീന്‍ നിര്‍വഹിച്ചു. സ്ത്രീശാക്തീകരണത്തിന്‍റെ സന്ദേശങ്ങള്‍ പകര്‍ന്ന് നല്‍കുന്ന പ്രശ്ചന്നവേഷ മത്സരവും നടത്തി. പടം: KTL KSSS കോട്ടയം സോഷ്യല്‍ സര്‍വിസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ വനിതദിനാഘോഷ ഭാഗമായി സംഘടിപ്പിച്ച പഞ്ചഗുസ്തി മത്സരത്തിലെ വിജയി ജൂനു സുജിത്ത് ഏറ്റുമാനൂര്‍ പൊലീസ് ഓഫിസര്‍ എ.ശിഹാബുദ്ദീനുമായി ഏറ്റുമുട്ടിയപ്പോള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.