ഈരാറ്റുപേട്ട: അകാലത്തിൽ വിട്ടുപോയ ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗം മതേതര കേരളത്തിന് തീരാനഷ്ടമാണന്ന് ആന്‍റോ ആന്‍റണി എം.പി മുസ്ലിംലീഗ് ഈരാറ്റുപേട്ട മുനിസിപ്പൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ അനുശോചന യോഗത്തിൽ സംസാരിക്കുകയായിരുന്നു എം.പി സൗമ്യതകൊണ്ട് ജനമനസ്സുകളെ കീഴടക്കിയ നേതാവിന്‍റെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തുന്നതായി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ പറഞ്ഞു. മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്‍റ് കെ.എ. മുഹമ്മദ് ഹാഷിം അധ്യക്ഷതവഹിച്ചു. നഗരസഭ ചെയർപേഴ്സൻ സുഹ്റ അബ്ദുൽഖാദർ, വൈസ് ചെയർമാൻ അഡ്വ. മുഹമ്മദ് ഇല്യാസ്, ഇമാം ഏകോപന സമിതി ചെയർമാൻ മുഹമ്മദ് നദീർ മൗലവി, യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്‍റ് കെ.എ. മാഹീൻ, സി.പി.എം പൂഞ്ഞാർ ഏരിയ സെക്രട്ടറി കുര്യാക്കോസ് ജോസഫ്, സി.പി.ഐ ഏരിയ സെക്രട്ടറി എം.ജി. ശേഖരൻ, പി.എച്ച്. നൗഷാദ് (കോൺഗ്രസ്), പി.ഇ. മുഹമ്മദ് സക്കീർ (ജമാഅത്ത് ഫെഡറേഷൻ), റഫീഖ് പട്ടുപറമ്പിൽ (ഐ.എൻ.എൽ), വി.എം. സിറാജ്, കെ.എ. മുഹമ്മദ് അഷറഫ് (മുസ്ലിം ലീഗ് ജില്ല വൈസ് പ്രസിഡന്‍റ്), മജു പുളിക്കൻ (കേരള കോൺഗ്രസ്), വി.എ. ഹസീബ് (വെൽഫെയർ പാർട്ടി ), സുബൈർ വെള്ളാപ്പള്ളി (എസ്.ഡി.പി.ഐ). നിഷാദ് നടക്കൽ (പി.ഡി.പി), പി.എ. മുഹമ്മദ് ഹാഷിം (കെ.എൻ.എം), എ.എം.എ. കാദർ (വ്യാപാരി വ്യവസായി), കെ.ഇ. പരീത്, പി.എസ്. ഷഫീഖ്, വി.പി. മജീദ്, സി.പി. ബാസിത്, അബ്സാർ മുരുക്കോലി, പി.എം. അബ്ദുൽ ഖാദർ, എം.ബി. സലിം, അമീൻ പിട്ടയിൽ, യഹ്‌യ സലീം, സി.കെ. ബഷീർ, സിറാജ് കണ്ടത്തിൽ, താഹ മൗലവി തുടങ്ങിയവർ പങ്കെടുത്തു. പടം മുസ്ലിംലീഗ് ഈരാറ്റുപേട്ട മുനിസിപ്പൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ അനുശോചന യോഗത്തിൽ ആന്‍റോ ആന്‍റണി എം.പി സംസാരിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.