വീണ്ടും ചോരപ്പാട്​​; അപകടങ്ങളൊഴിയാതെ എം.സി റോഡ്​

leeeeddd ചങ്ങനാശ്ശേരി: ഇടവേളക്കുശേഷം വീണ്ടും ചോര പടർന്ന്​ തുരുത്തി പുന്നമൂട് ജങ്ഷൻ. ഞായറാഴ്ച ഉച്ചക്ക്​ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ദമ്പതികളാണ്​ മരിച്ചത്​​. നേരത്തേ പലതവണ എം.സി റോഡിലെ പുന്നമൂട് ജങ്ഷനിൽ അപകടങ്ങൾ ഉണ്ടായിട്ടുണ്ട്. മൂന്നുവർഷത്തെ അപകടങ്ങളുടെ കണക്കുകളുടെ അടിസ്ഥാനത്തിൽ എം.സി റോഡിലെ തുരുത്തി കാനാ മുതൽ പുന്നമൂട് വരെയുള്ള ഭാഗത്തെ ബ്ലാക്ക് സ്‌പോട്ട് പട്ടികയിൽ റോഡ് സേഫ്റ്റി അതോററ്റി ഉൾപ്പെടുത്തിയിരുന്നു. ഇവിടെയാണ്​ ഞായറാഴ്ച വീണ്ടും അപകടം നടന്നത്​. ബ്ലാക്ക് സ്‌പോട്ട് പട്ടികയിൽ ഉൾപ്പെടുത്തിയതല്ലാതെ സുരക്ഷ സംവിധാനങ്ങളൊന്നും ഏർപ്പെടുത്തിയിട്ടില്ലെന്ന്​ നാട്ടുകാർ പറയുന്നു. ഇതുവരെയും വാഹനങ്ങളുടെ അമിതവേഗം നിയന്ത്രിക്കാൻ സംവിധാനമില്ല. കാവാലം ഭാഗത്തുനിന്നുള്ള റോഡും, ഇത്തിത്താനം ഭാഗത്തുനിന്നുള്ള റോഡും സംഗമിക്കുന്ന ജങ്​ഷൻ കൂടിയാണ്​ പുന്നമൂട്. ഇതും അപകടത്തിന്​ കാരണമാകുന്നുണ്ട്​. എം.സി റോഡ് നവീകരിച്ചതോടെ വാഹനങ്ങൾ അമിത വേഗത്തിൽ എത്തുന്നതാണ്​ അപകടത്തിന് പ്രധാനകാരണം. മിഷ്യൻപള്ളി ജങ്ഷനിലെയും കാനാ ജങ്ഷനിലെയും റോഡിലെ അനധികൃത പാർക്കിങ്, അശ്രദ്ധ, വാഹനങ്ങൾ പെട്ടെന്ന് വെട്ടിച്ചുനീക്കേണ്ടി വരുന്നതും അപകടങ്ങൾ സംഭവിക്കുന്നതിന് ഇടയാക്കുന്നു. അപകട നിയന്ത്രണ സംവിധാനങ്ങൾ യാതൊന്നും ഇവിടെ സ്ഥാപിച്ചിട്ടില്ല. കാൽനടക്കാർ റോഡ് മുറിച്ചു കടക്കുന്നതിനിടയിലും അപകടങ്ങൾ സംഭവിക്കാറുണ്ട്. എം.സി റോഡിൽ ചങ്ങനാശ്ശേരി പാലാത്രചിറ മുതൽ ചിങ്ങവനം പുത്തൻപാലം വരെയുള്ള ഭാഗം അപകടമേഖലയായി മാറിയിരിക്കുകയാണ്​. തുരുത്തി കാനാ ജങ്​ഷന് സമീപമാണ് കൂടുതൽ അപകടങ്ങളും സംഭവിക്കുന്നത്. പാലാത്രചിറ മുതൽ പുത്തൻ പാലം വരെയുള്ള ഭാഗത്ത് നിരവധി അപകട വളവുകളാണ് ഉള്ളത്. രാത്രിയിൽ ഏറ്റവും കൂടുതൽ അപകടങ്ങൾ നടന്നിട്ടുള്ളതും ഈ ഭാഗത്താണ്. രാത്രിയിൽ അമിതവേഗത്തിൽ വരുന്ന വാഹനങ്ങൾ സിഗ്‌നൽ സംവിധാനങ്ങളുടെ അഭാവത്തിൽ സമീപത്തെ വീടുകളുടെ മതിലിലേക്ക് ഇടിച്ചു കയറിയും അപകടങ്ങൾ ഉണ്ടാകാറുണ്ട്. തുരുത്തി അഞ്ചൽ കുറ്റി മുതൽ പാലാത്ര ജങ്ഷൻ വരെ അടിയന്തരമായി വേഗനിയന്ത്രണ സംവിധാനങ്ങൾ ഏർപ്പെടുത്തണമെന്നും പുന്നമൂട് ജങ്​ഷനിൽ സിഗ്‌നൽ ലൈറ്റുകൾ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു. KTL CHR 2 Thuruthy accident തുരുത്തി പുന്നമൂട് ജങ്ഷനിൽ ദമ്പതികളുടെ മരണത്തിനിടയാക്കി അപകടത്തിൽപ്പെട്ട വാഹനങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.