ചേനപ്പാടി: ഇളങ്കാവ് ഭഗവതിക്ഷേത്രത്തിലെ കുംഭ ഭരണി ഉത്സവം തിങ്കളാഴ്ച നടക്കും. തന്ത്രി തേവണംകോട്ടില്ലം നാരായണൻ നമ്പൂതിരിയുടെ മുഖ്യ കാർമികത്വത്തിലാണ് ചടങ്ങുകൾ. രാവിലെ 8.30ന് ഭാഗവതപാരായണം, 12ന് കളമെഴുത്തുംപാട്ടും, രാത്രി 7.15ന് സേവ, ഒമ്പതിന് എതിരേൽപ് എന്നിവയാണ് പ്രധാന ചടങ്ങുകൾ. ചൊവ്വാഴ്ച 12ന് കുരുതിയോടെയാണ് ഉത്സവം സമാപിക്കും ഇളങ്കാവ് ഭഗവതിക്ഷേത്രത്തിൽ ഭക്തർക്കുള്ള സംഭാരവിതരണം ഇത്തവണയും കുളഞ്ഞിയിൽ കുടുംബം വകയായി ഉണ്ടാകും. 120 വർഷത്തോളമായി തുടരുന്ന സമർപ്പണമാണിത്. 250 ലിറ്റർ തൈരുവരെ സംഭാരവിതരണത്തിന് ഉപയോഗിക്കാറുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.