തൊടുപുഴ: പ്രണയം നടിച്ച് യുവതിയെ പീഡിപ്പിക്കുകയും നഗ്നചിത്രങ്ങൾ കാട്ടി ഭീഷണിപ്പെടുത്തുകയും ചെയ്ത ഡോക്ടർ അറസ്റ്റിൽ. കൊട്ടാരക്കര കരിയോട് അൽഹുദാ വീട്ടിൽ ലത്തീഫ് മുർഷിദാണ് (26) പിടിയിലായത്. കോട്ടയം മെഡിക്കൽ കോളജിലെ ഹൗസ് സർജനാണ്. സമൂഹമാധ്യമം വഴി പരിചയപ്പെട്ട യുവതിയോട് ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി. നഗ്നചിത്രങ്ങൾ പകർത്തുകയും ഇതുകാട്ടി വീണ്ടും പീഡിപ്പിച്ചെന്നും പരാതിയിലുണ്ട്. വിവാഹം ചെയ്യണമെങ്കിൽ അഞ്ചുകോടി രൂപ നൽകണമെന്ന് ആവശ്യപ്പെട്ടതായും പരാതിയിൽ പറഞ്ഞു. തൊടുപുഴ ഡിവൈ.എസ്.പി എ.ജി. ലാലിന്‍റെ നിർദേശപ്രകാരം കരിങ്കുന്നം സി.ഐ പ്രിൻസ് കെ. ജോസഫ്, എ.എസ്.ഐ ഷംസുദ്ദീൻ, സി.പി.ഒ ഹരീഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ കൊട്ടാരക്കരയിൽ നിന്ന് പിടികൂടിയത്. ചിത്രം - ടി.ഡി.എൽ പ്രതി: യുവതിയെ പീഡിപ്പിച്ചെന്ന പരാതിയിൽ അറസ്റ്റിലായ ഡോ. ലത്തീഫ് മുർഷിദ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.