പദ്ധതി ഭേദഗതികൾക്ക് അംഗീകാരം

കോട്ടയം: ജില്ല പഞ്ചായത്തി‍ൻെറയും കരൂര്‍, എരുമേലി പഞ്ചായത്തുകളുടെയും ഭേദഗതികൾ വരുത്തിയ വാര്‍ഷിക പദ്ധതികള്‍ക്ക് ജില്ല ആസൂത്രണസമിതി അംഗീകാരം നല്‍കി. ജില്ല പഞ്ചായത്ത് പ്രസിഡന്‍റ്​ നിര്‍മല ജിമ്മിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ല ആസൂത്രണ സമിതി യോഗത്തില്‍ പദ്ധതികളിലെ മാറ്റങ്ങളും പുതിയ പദ്ധതികളും സംബന്ധിച്ച് ചര്‍ച്ചചെയ്തു. വൈക്കം സത്യഗ്രഹ അനുസ്മരണവും പ്രഭാഷണവും ഇന്ന് വൈക്കം: സ്വാതന്ത്ര്യത്തി‍ൻെറ അമൃത മഹോത്സവത്തോട്​ അനുബന്ധിച്ച് സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന വൈക്കം സത്യഗ്രഹ അനുസ്മരണവും പ്രഭാഷണവും ശനിയാഴ്ച വൈക്കത്ത് നടക്കും. ഉച്ചകഴിഞ്ഞ് 2.30ന് വൈക്കം സത്യഗ്രഹ സ്മാരക ഹാളില്‍ അനുസ്മരണ സമ്മേളനം മന്ത്രി വി.എന്‍. വാസവന്‍ ഉദ്ഘാടനം ചെയ്യും. സി.കെ. ആശ എം.എല്‍.എ അധ്യക്ഷതവഹിക്കും. തോമസ് ചാഴികാടന്‍ എം.പി. മുഖ്യപ്രഭാഷണം നടത്തും. പി.കെ. ഹരികുമാര്‍ പ്രഭാഷണം നടത്തും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.