അഭിമുഖം മാറ്റിവെച്ചു

കോട്ടയം: ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ എൽ.പി സ്കൂൾ ടീച്ചർ ( മലയാളം മീഡിയം - കാറ്റഗറി നമ്പർ 516/2019) തസ്തികയുടെ ഫെബ്രുവരി 27, 28 തീയതികളിൽ നിശ്ചയിച്ചിരുന്ന അഭിമുഖം ഈ മാസം ഒമ്പത്, 10 തീയതികളിൽ ജില്ല പി.എസ്.സി ഓഫിസിൽ നടക്കും. ഇതുസംബന്ധിച്ച് ഉദ്യോഗാർഥികൾക്ക് ഒ.ടി.ആർ പ്രൊഫൈൽ വഴിയും എസ്.എം.എസ് മുഖേനയും അറിയിപ്പ് നൽകിയിട്ടുണ്ട്. അസ്സൽ തിരിച്ചറിയൽ രേഖ, യോഗ്യത സർട്ടിഫിക്കറ്റുകൾ, കമ്യൂണിറ്റി സർട്ടിഫിക്കറ്റ് എന്നിവയുടെ അസ്സൽ വൺ ടൈം വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ് എന്നിവ സഹിതം ഹാജരാകണം. കോവിഡ് ബാധിച്ച് മരിച്ചവരുടെ വനിത ആശ്രിതർക്ക് വായ്പ കോട്ടയം: കോവിഡ് -19 ബാധിച്ച് മുഖ്യ വരുമാനാശ്രയമായ വ്യക്തി മരണപ്പെട്ട പട്ടികവർഗ/ന്യൂനപക്ഷ/പൊതു വിഭാഗങ്ങളിൽപ്പെട്ട കുടുംബങ്ങളെ സഹായിക്കുന്നതിനായുള്ള 'സ്മൈൽ കേരള' പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. കേരള സർക്കാറി‍ൻെറയും കേരള വനിത വികസന കോർപറേഷ‍ൻെറയും നേതൃത്വത്തിൽ നടപ്പാക്കുന്ന പദ്ധതിയിൽ ആറു ശതമാനം വാർഷിക പലിശ നിരക്കിൽ പരമാവധി അഞ്ചുലക്ഷം രൂപ വരെ വായ്പ ലഭിക്കും. വായ്പ തുകയുടെ 20 ശതമാനം/ഒരുലക്ഷം രൂപ വരെ സബ്സിഡി ലഭിക്കും. 18 മുതൽ 55 വയസ്സ്​ വരെയുള്ള മുഖ്യ വരുമാനാശ്രയമായ വ്യക്തി മരിച്ചവർക്കാണ് സഹായം ലഭിക്കുക. അപേക്ഷകയുടെ വാർഷിക വരുമാനം മൂന്നുലക്ഷം രൂപയിൽ കവിയരുത്. വിശദ വിവരങ്ങൾ www.kswdc.org എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. ഫോൺ: 0481 2930323.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.