കിടങ്ങൂരിൽ ഗ്യാസ് ശ്മശാനം ഉദ്ഘാടനം ഇന്ന്

കിടങ്ങൂര്‍: 'പഞ്ചായത്തില്‍ വിശ്രാന്തി' പേരിൽ സജ്ജമാക്കിയ ഗ്യാസ് ശ്മശാനത്തി‍ൻെറ ഉദ്ഘാടനം മന്ത്രി വി.എന്‍. വാസവന്‍ ശനിയാഴ്ച വൈകീട്ട് മൂന്നിന് നിര്‍വഹിക്കും. മോന്‍സ് ജോസഫ് എം.എല്‍.എ അധ്യക്ഷതവഹിക്കും. 1000 ചതുരശ്ര അടിയില്‍ അത്യാധുനിക രീതിയിലുള്ള പൊതു ശ്മശാനത്തി‍ൻെറ ഭാഗമായി നടത്തിപ്പുകാരനുള്ള വിശ്രമമുറിയും ഗ്യാസ് സൂക്ഷിക്കുന്നതിനുള്ള മുറിയും ശൗചാലയവും ക്രമീകരിച്ചിട്ടുണ്ട്. 57 ലക്ഷം രൂപ വിനിയോഗിച്ചാണ് നിര്‍മാണം. പുതുതലമുറ സംരംഭകർക്ക് മികച്ച പ്രോത്സാഹനം നൽകണം -തിരുവഞ്ചൂർ രാധാകൃഷ്ണൻ കോട്ടയം: പുതുതലമുറയെ വ്യവസായ രംഗത്തേക്ക് ആകര്‍ഷിക്കുന്നതിനുതകുന്ന പദ്ധതികൾ നടപ്പാക്കേണ്ടതുണ്ടെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ പറഞ്ഞു. ജില്ല വ്യവസായകേന്ദ്രം സംഘടിപ്പിച്ച ജില്ലതല നിക്ഷേപസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല വ്യവസായകേന്ദ്രം ജനറല്‍ മാനേജര്‍ എം.വി. ലൗലി അധ്യക്ഷതവഹിച്ചു. ലീഡ് ജില്ല മാനേജര്‍ ഇ.എം. അലക്‌സ്, കെ.എസ്.എസ്.ഐ.എ ജില്ല പ്രസിഡന്‍റ്​ എബ്രഹാം കുര്യാക്കോസ്, സെക്രട്ടറി ദിലീപ് കുമാര്‍, ജില്ല വ്യവസായകേന്ദ്രം മാനേജര്‍മാരായ ആര്‍. അര്‍ജുനന്‍പിള്ള, വി.ആര്‍. രാകേഷ് എന്നിവര്‍ സംസാരിച്ചു. KTL NIKSHEPA SANGAMAM- ജില്ല വ്യവസായ കേന്ദ്രത്തി‍ൻെറ ആഭിമുഖ്യത്തിൽ കോട്ടയത്ത് സംഘടിപ്പിച്ച ജില്ലതല നിക്ഷേപ സംഗമം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.