നാട്ടുചന്തയിൽ മൂല്യവർധിത ഉൽപന്ന വിൽപന

എലിക്കുളം: ഏത്തക്കയുടെ വില കുറഞ്ഞതിനാൽ കർഷകരുടെ രക്ഷക്കായി എലിക്കുളം നാട്ടുചന്തയിൽ മൂല്യവർധിത ഉൽപന്നങ്ങളുടെ വിൽപന തുടങ്ങി. പഴംപൊരി, ഉപ്പേരി തുടങ്ങിയവയാണ് കർഷകർ നിർമിച്ചുകൊണ്ടുവന്ന് നാട്ടുചന്തയിൽ വിൽപന നടത്തുന്നത്. പുതിയ ഉൽപന്നങ്ങളുടെ ആദ്യവിൽപന പഞ്ചായത്ത്​ അംഗം മാത്യൂസ് പെരുമനങ്ങാട്ട് നിർവഹിച്ചു. നാട്ടുചന്ത പ്രസിഡന്‍റ്​ വി.എസ്. സെബാസ്റ്റ്യൻ വെച്ചൂർ അധ്യക്ഷതവഹിച്ചു. ചന്ദ്രശേഖരൻ നായർ കണ്ണമുണ്ടയിൽ, മോഹനകുമാർ കുന്നപ്പള്ളിക്കരോട്ട്, ജിബിൻ വെട്ടം, രാജു അമ്പലത്തറ, ഔസേപ്പച്ചൻ ഞാറയ്ക്കൽ, ഷാജി കുരുവിക്കൂട്, വിൽസൺ പാമ്പൂരി, ജഗദീഷ് നടയ്ക്കൽ തുടങ്ങിയവർ പങ്കെടുത്തു. KTL VZR 2 Nattuchanda എലിക്കുളം നാട്ടുചന്തയിൽ ഏത്തക്കയിൽനിന്നുള്ള മൂല്യവർധിത ഉൽപന്നങ്ങളുടെ ആദ്യവിൽപന പഞ്ചായത്ത്​അംഗം മാത്യൂസ് പെരുമനങ്ങാട്ട് നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.