പുരയിടത്തിൽ നിന്ന്​ പെരുമ്പാമ്പിനെ പിടികൂടി

കറുകച്ചാൽ: പുരയിടത്തിൽനിന്ന്​ പെരുമ്പാമ്പിനെ പിടികൂടി. കറുകച്ചാൽ മല്ലപ്പള്ളി റോഡിൽ ഇരുപ്പക്കലിനു സമീപം കുറ്റാനിൽ കെ.ഇ. ഡാനിയേലി‍ൻെറ പുരയിടത്തിലാണ്​ പെരുമ്പാമ്പിനെ കണ്ടത്. പുരയിടം വെട്ടിത്തെളിക്കാനെത്തിയ തൊഴിലുറപ്പ് തൊഴിലാളികളാണ് ആദ്യംകണ്ടത്. ഇവർ വിവരം വനംവകുപ്പിൽ അറിയിച്ചു. വനം വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചതനുസരിച്ച്​ കറുകച്ചാൽ നരിക്കുഴിയിൽ എൻ.കെ. സുഭാഷ് സ്ഥലത്തെത്തി പിടികൂടി. 20 കിലോ തൂക്കവും പത്തടി നീളവുമുള്ള പെരുമ്പാമ്പിനെ ശനിയാഴ്ച രാവിലെ പാറമ്പുഴയിൽ നിന്നെത്തുന്ന വനംവകുപ്പ് ഉദ്യോഗസ്ഥർക്ക്​ കൈമാറും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.