എ.ഐ.ടി.യു.സി തൊഴിലാളികളുടെ അവകാശങ്ങൾക്കായി മുന്നിട്ടുനിന്ന പ്രസ്ഥാനം -കെ.പി. രാജേന്ദ്രൻ

ഏറ്റുമാനൂർ: തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ ഒട്ടേറെ പ്രവർത്തകരുടെ ജീവൻ ബലിനൽകേണ്ടിവന്ന പ്രസ്ഥാനമാണ് എ.ഐ.ടി.യു.സിയെന്ന് സംഘടന സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. രാജേന്ദ്രൻ. തൊഴിലാളി ഉന്നയിക്കുന്നത് ന്യായമായ ആവശ്യമാണെന്ന് ബോധ്യപ്പെട്ടാൽ അത് നേടിക്കൊടുക്കാൻ കൂടെനിൽക്കുകയെന്നതാണ് തൊഴിലാളി സംഘടനയുടെ കർത്തവ്യം. അത്തരം നയങ്ങൾ സ്വീകരിക്കുന്നതി‍ൻെറ പേരിൽ എ.ഐ.ടി.യു.സി സ്ഥാപനങ്ങൾ പൂട്ടിക്കാൻ നടക്കുന്നുവെന്ന തരത്തിലുള്ള വ്യാജ പ്രചരണങ്ങൾ ജനങ്ങൾ അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കോട്ടയം ടെക്സ്റ്റൈല്‍സ് മാനേജ്‌മെന്‍റി‍ൻെറ തൊഴിലാളിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട്​ എ. ഐ.ടി.യു.സി ജില്ല കൗൺസിൽ നേതൃത്വത്തിൽ കോട്ടയം ടെക്സ്റ്റൈൽസിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എ.ഐ.ടി.യു.സി ജില്ല പ്രസിഡന്‍റ്​ ടി.എൻ. രമേശൻ അധ്യക്ഷതവഹിച്ചു. വി.ബി. ബിനു, വി.കെ. സന്തോഷ് കുമാർ, ബിനു ബോസ്, വി. മോഹൻദാസ്, ലീനമ്മ ഉദയകുമാർ, പി.കെ. സുരേഷ്, റെനീഷ് കാരിമറ്റം എന്നിവർ സംസാരിച്ചു. ബി. രാമചന്ദ്രൻ, ബാബു കെ.ജോർജ്, എം.ജി. ശേഖരൻ, കെ.ഡി. വിശ്വനാഥൻ, കെ.ടി. പ്രമോദ്, യു.എൻ. ശ്രീനിവാസൻ, പി.എ. അബ്ദുൽ കരീം, എൻ.എം. മോഹനൻ, ജില്ല പഞ്ചായത്ത്​ അംഗങ്ങളായ പി.എസ്. പുഷ്പമണി, ഹേമലത പ്രേംസാഗർ എന്നിവർ മാർച്ചിനും ധർണക്കും നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.