യുവതിയെയും കുഞ്ഞിനെയും ഉപേക്ഷിച്ച യുവാവ് പിടിയിൽ

പാലാ: വിവാഹവാഗ്ദാനം നൽകി മൂന്നുവർഷം ഒരുമിച്ച്​ ജീവിച്ചശേഷം . അകലകുന്നം കാഞ്ഞിരമറ്റം പാറയിൽ ഹരികൃഷ്ണനെയാണ് (35) എസ്.എച്ച്.ഒ കെ.പി. തോംസൺ അറസ്റ്റ് ചെയ്തത്. എം.എസ്​സി ബിരുദധാരിയായ പീരുമേട് സ്വദേശിനി ഭർത്താവുമായുള്ള പൊരുത്തക്കേടുകൾമൂലം പിരിഞ്ഞ് താമസിക്കവേ ഹരികൃഷ്ണനുമായി അടുപ്പത്തിലായി. 2018 മുതൽ ഇവർ ഒരുമിച്ചാണ്​ താമസിക്കുകയാണ്​. യുവതി ഒമ്പതുമാസം ഗർഭിണി ആയിരിക്കെ പ്രതി കൊല്ലത്ത് നഴ്സിങ് വിദ്യാർഥിനിയായ പെൺകുട്ടിയുമായി പ്രണയത്തിലായി. ഇതിനിടെ യുവതി പ്രസവിച്ചതിനുശേഷം പ്രതി ശാരീരികമായും മാനസികമായും ഉപദ്രവിച്ചു. ഇതോടെ സി.ഡബ്ല്യു.സിയിൽ പരാതി നൽകിയ യുവതി ആശ്രമത്തിൽ താമസിച്ചു. അവിടെനിന്ന്​ വീണ്ടും വിവാഹം കഴിച്ചുകൊള്ളാമെന്ന ധാരണയിൽ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നു. പീഡനം തുടർന്നതോടെ പാലാ ഡിവൈ.എസ്.പി ഷാജു ജോസിന് പരാതി നൽകിയിരുന്നു. ഇതിനിടെ ഈ മാസം മൂന്നാം തീയതി താൻ വിവാഹം ചെയ്തുകൊള്ളാമെന്ന് യുവതിക്ക് വക്കീൽ നോട്ടീസ് അയച്ചു. തുടർന്ന് കൊഴുവനാൽ സബ് രജിസ്​ട്രാർ ഓഫിസിൽ യുവതിയെത്തിയെങ്കിലും ഹരികൃഷ്ണൻ എത്തിയില്ല. ഇതോടെ പൊലീസ് പിടികൂടുകയായിരുന്നു. പടം: ഹരികൃഷ്ണൻ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.