ചങ്ങനാശ്ശേരി: കമ്യൂണിസ്റ്റ് പോരാളി, സ്വാതന്ത്ര്യസമര സേനാനി, എഴുത്തുകാരൻ എന്നീ നിലകളിൽ ഏഴു പതിറ്റാണ്ടിലധികം നിറഞ്ഞുനിന്ന എൻ.കെ. കമലാസന് നാട് കണ്ണീരോടെ വിടനൽകി. നൂറുകണക്കിന് പാർട്ടി പ്രവർത്തകരും പൊതുജനങ്ങളും വസതിയിലെത്തി അന്ത്യാഞ്ജലി അർപ്പിച്ചു. കലക്ടർ ഡോ. പി.കെ. ജയശ്രീ സർക്കാറിന് വേണ്ടി പുഷ്പചക്രം അർപ്പിച്ചു. പൊലീസ് സേന ഔദ്യോഗിക ബഹുമതി നൽകിയശേഷം ഭൗതികശരീരം ചിതയിലേക്കെടുത്തു. തുടർന്നുചേർന്ന അനുശോചന സമ്മേളനത്തിൽ സി.പി.ഐ മണ്ഡലം സെക്രട്ടറി അഡ്വ. കെ. മാധവൻപിള്ള അധ്യക്ഷതവഹിച്ചു. ലോക്കൽ സെക്രട്ടറി പി.എസ്. രാജേഷ് അനുശോചന പ്രമേയം അവതരിപ്പിച്ചു. സി.പി.ഐ ജില്ല സെക്രട്ടറി സി.കെ. ശശിധരൻ, ജോബ് മൈക്കിൾ എം.എൽ.എ , കുറിച്ചി പഞ്ചായത്ത് പ്രസിഡന്‍റ് സുജാത സുശീലൻ, വൈസ് പ്രസിഡന്‍റ് അനീഷ് തോമസ് നെടുംപറമ്പിൽ, എസ്.യു.സി.ഐ സംസ്ഥാന കമ്മിറ്റി അംഗം ജയ്സൺ ജോസഫ്, ബി.കെ.എം.യു സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. കൃഷ്ണൻ, സെക്രട്ടറി പി. സുഗതൻ, സി.പി.എം ഏരിയ കമ്മിറ്റി അംഗങ്ങളായ ജോസഫ് ഫിലിപ്, കെ.ഡി. സുഗതൻ തുടങ്ങിയവർ സംസാരിച്ചു. KTL CHR 5 NK എൻ.കെ. കമലാസനൻെറ സംസ്കാര ചടങ്ങിന് മുമ്പ് ഔദ്യോഗിക ബഹുമതി നൽകുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.