കോട്ടയം: സിൽവർലൈൻ പദ്ധതി ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് ഈ മാസം 25, 26, 27 തീയതികളിൽ ജില്ലയിൽ ബി.ജെ.പി പദയാത്ര നടത്തും. ജില്ല പ്രസിഡന്‍റ് ലിജിൻലാൽ നയിക്കുന്ന പദയാത്രയുടെ ഉദ്ഘാടനം 25ന് രാവിലെ ഒമ്പതിന് മാമ്മൂട് ജങ്ഷനിൽ സംസ്ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്രൻ നിർവഹിക്കും. പാത കടന്നുപോകുന്ന പ്രദേശങ്ങളിലൂടെ നടക്കുന്ന പദയാത്ര 27ന് മുളക്കുളത്ത് സമാപിക്കുമെന്ന് ബി.ജെ.പി നേതാക്കൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. കെ-റെയിൽ വിരുദ്ധ പദയാത്ര ജനറൽ കൺവീനർ ബി. രാധാകൃഷ്ണ മേനോൻ, പി.എസ്. ബിജുകുമാർ, എസ്. രതീഷ് എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു. സ്റ്റാർട്ടപ് മിഷന്‍റെ സംരംഭക ഉച്ചകോടി പാലായിൽ കോട്ടയം: കേരള സ്റ്റാർട്ടപ് മിഷന്‍റെ ആറാമത് സംരംഭക ഉച്ചകോടി ശനിയാഴ്ച പാലാ സൻെറ് ജോസഫ് എൻജിനീയറിങ് കോളജിൽ നടക്കും. രാവിലെ 9.30ന് ഉച്ചകോടിയുടെ ഉദ്ഘാടനം മന്ത്രി സജി ചെറിയാൻ നിർവഹിക്കും. സ്റ്റാർട്ടപ് മിഷൻ 2021ൽ നടത്തിയ ഇന്നോവ ടെറസ് പ്രീമിയർ ലീഗിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികൾ ഉച്ചകോടിയിൽ ആശയങ്ങൾ പങ്കിടുമെന്ന് കോളജ് അധികൃതർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഇതോടൊപ്പം കാമ്പസുകളിൽ രൂപംകൊണ്ടിട്ടുള്ള സ്റ്റാർട്ടപ്പുകളുടെയും ടെക്നിക്കൽ ആൻഡ് നോൺ ടെക്നിക്കൽ കമ്യൂണിറ്റികളുടെയും പ്രദർശനമുണ്ടാകും. വിവിധ മേഖലകളിൽനിന്നുള്ള വിദഗ്ധർ ക്ലാസെടുക്കും. ഡോ. മധുകുമാർ, ഡോ. സർജു ബർജി, ജാക്സൺ ജോസഫ് എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.