ചങ്ങനാശ്ശേരി: വിക്രം സാരാഭായി സ്‌പേസ് സെന്‍ററുമായി ചേര്‍ന്ന് ചങ്ങനാശ്ശേരി ഗവ. മോഡല്‍ ഹൈസ്‌കൂള്‍ വിദ്യാർഥികള്‍ക്കായി ഒരുവര്‍ഷം നീളുന്ന പഠനഗവേഷണം ഒരുക്കുന്നു. കേരളത്തില്‍ ആദ്യമായാണ് പഠനഗവേഷണ പദ്ധതി സ്‌കൂളില്‍ നടത്തപ്പെടുന്നതെന്ന് സ്‌കൂള്‍ പ്രധാന അധ്യാപകന്‍ എന്‍. രഘു അറിയിച്ചു. വെള്ളിയാഴ്ച രാവിലെ 11ന് അഡ്വ. ജോബ് മൈക്കിള്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ചങ്ങനാശ്ശേരി നഗരസഭ അധ്യക്ഷ സന്ധ്യ മനോജ് അധ്യക്ഷതവഹിക്കും. തുടര്‍ന്ന് വി.എസ്.എസ്.സിയുമായി ചേര്‍ന്ന് ഉച്ചക്ക് രണ്ട് മുതല്‍ രാത്രി എട്ടുവരെയും അഞ്ചിന് രാവിലെ 10 മുതല്‍ വൈകീട്ട് എട്ട് വരെയും സ്‌പേസ് ഓണ്‍ വീല്‍സ് സൗജന്യ ശാസ്ത്രപ്രദര്‍ശനം നടത്തും. വി.എസ്.എസ്.എസി അസോ. ഡയറക്ടര്‍ എം. നാരായണന്‍ നമ്പൂതിരിപ്പാട് മുഖ്യപ്രഭാഷണം നടത്തും. ആഴ്ചയിലൊന്ന് വീതമുള്ള 10 മൊഡ്യൂളുകളായാണ് വെബിനാര്‍ സംഘടിപ്പിക്കുന്നത്. എട്ടുമുതല്‍ 12വരെ ക്ലാസുകളിലെ തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാർഥികള്‍ക്കാണ് പ്രവേശനം. പ്രവേശനം സൗജന്യമാണ്. മറ്റ് സ്‌കൂളിലെ വിദ്യാർഥികള്‍ക്കും അവസരമുണ്ട്. ജില്ലയിലെ 56 സ്‌കൂളുകളിലെ കുട്ടികള്‍ പഠനത്തിന്‍റെ ഭാഗമാകും. ഒരു സ്‌കൂളില്‍നിന്ന് 10 കുട്ടികളെയാണ് തെരഞ്ഞെടുക്കുന്നത്. ഐസര്‍, കൂടംകുളം ആണവനിലയം, എന്നിവിടങ്ങളിലേക്കുള്ള പഠനയാത്രയും ശാസ്ത്രജ്ഞരുമായി സംവദിക്കാനുള്ള അവസരവും ഉണ്ടായിരിക്കും. ഇലക്ട്രിക്, ഇലക്ട്രോണിക്‌സ്- രാസപരീക്ഷണങ്ങള്‍, യു.പി വിഭാഗം കുട്ടികള്‍ക്കായി നടത്തും. യങ് സയന്‍റിസ്റ്റ് പ്രോഗ്രാം കോഓഡിനേറ്റര്‍ ടി.എ മാര്‍ട്ടിന്‍, അധ്യാപകന്‍ എ.കെ ഷാജി, പി.ടി.എ പ്രസിഡന്‍റ് ആര്‍. ശെല്‍വകുമാര്‍ എന്നിവരും വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.