കോട്ടയം: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജില്ലയിൽനിന്ന് പുറത്താക്കി. പൂവന്തുരുത്ത് ചൂളക്കവല ഭാഗത്ത് മഠത്തിൽ വീട്ടിൽ ഹീരാലാലിനെയാണ് കാപ്പ ചുമത്തിയത്. ജില്ല പൊലീസ് മേധാവിയുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ കൊച്ചി റേഞ്ച് ഡി.ഐ.ജിയാണ് ഹീരാലാലിനെ ഒരുവർഷത്തേക്ക് ജില്ലയിൽനിന്ന് നാടുകടത്തി ഉത്തരവിറക്കിയത്. കോട്ടയം ഈസ്റ്റ്, മണർകാട് പൊലീസ് സ്റ്റേഷനുകളുടെ പരിധിയിൽ നരഹത്യശ്രമം, കവർച്ച, നിരോധിത മയക്കുമരുന്ന് ഉൽപനങ്ങൾ കൈവശംവെക്കുക, ദേഹോപദ്രവം തുടങ്ങിയ കേസുകളിലെ പ്രതിയാണ്. KTL HEERALAL ഹീരാലാൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.