പൊൻകുന്നം: കഴിഞ്ഞ പ്രളയകാലത്ത് പൂർണമായി ഒലിച്ചുപോയ ചെറുവള്ളി പള്ളിപടിക്കൽ പാലം 2022ൽ പണി പൂർത്തീകരിക്കുമെന്ന് ഗവ. ചീഫ്. വിപ്പ് ഡോ. എൻ. ജയരാജ്. കേരള കോൺഗ്രസ് എം ചിറക്കടവ് മണ്ഡലം പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാഞ്ഞിരപ്പള്ളി-മണ്ണനാനി റോഡ് കിഫ്‌ബിയിൽ ഉൾപ്പെടുത്തി 95 കോടിക്കുള്ള ഭരണാനുമതിയായിട്ടുണ്ട്. 50 വർഷം പൂർത്തിയാകുന്ന പൊൻകുന്നം കെ.എസ്.ആർ.ടി.സി ഡിപ്പോയുടെ നവീകരണവുമായി ബന്ധപ്പെട്ട് മന്ത്രിതല ചർച്ച നടക്കുകയാണ്. പുതിയ ഗ്രാമീണ സർവികൾ തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലം പ്രസിഡന്‍റ് ഷാജി നല്ലേപറമ്പിലിന്‍റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഷാജി പാമ്പൂരി, സണ്ണി ഞള്ളിയിൽ, മാത്തുകുട്ടി മണ്ണൂർ, തോമസ് പാട്ടത്തിൽ, ഷൈല ജോൺ, അബ്‌ദുൽ റഹ്മാൻ, സുമേഷ് ആൻഡ്രൂസ്, ആന്‍റണി മാർട്ടിൻ, എബ്രഹാം, രാഹുൽ ബി.പിള്ള, ഫിനോ പുതുപ്പറമ്പിൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.