പൊൻകുന്നം പുതിയകാവിൽ കൊടിയേറി

പൊൻകുന്നം: പുതിയകാവ് ദേവീക്ഷേത്രത്തിൽ ഉത്സവത്തിന് കൊടിയേറി. ചിറക്കടവ് വടക്കുംഭാഗം 679ആം നമ്പർ എൻ.എസ്.എസ് കരയോഗത്തിൽനിന്ന് കൊടിക്കൂറ എഴുന്നള്ളിച്ചു. കരയോഗം പ്രസിഡൻറ്​ എം.ഡി ബേബി മുളയണ്ണൂർ തിരുനടയിൽ കൊടിക്കൂറ സമർപ്പിച്ചു. തന്ത്രി കുരുപ്പക്കാട്ട് ഇല്ലം നാരായണൻ നമ്പൂതിരി, മേൽശാന്തി കല്ലമ്പള്ളി ഇല്ലം വിശാഖ് നമ്പൂതിരി എന്നിവരുടെ കാർമികത്വത്തിൽ കൊടിയേറ്റ് നിർവഹിച്ചു. തിരുവരങ്ങിന്‍റെ ഉദ്ഘാടനം എൻ.എസ്.എസ് യൂനിയൻ പ്രസിഡന്‍റ്​ അഡ്വ. എം.എസ്. മോഹൻ നിർവഹിച്ചു. ഏഴാംതീയതി കുംഭഭരണി നാളിലാണ് കുംഭകുട ഘോഷയാത്രയും ആറാട്ടും. KTL VZR 6 Puthiyakavu Temple ചിത്രവിവരണം പൊൻകുന്നം പുതിയകാവ് ദേവീക്ഷേത്രത്തിലെ കുംഭഭരണി ഉത്സവത്തിന് തന്ത്രി കുരുപ്പക്കാട്ട് നാരായണൻ നമ്പൂതിരി കൊടിയേറ്റുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.