മീഡിയവൺ: പ്രതിഷേധ സംഗമം ഇന്ന്

കാഞ്ഞിരപ്പള്ളി: മീഡിയവൺ സംപ്രേഷണം തടഞ്ഞതിൽ വെൽഫെയർ പാർട്ടി തിങ്കളാഴ്ച കാഞ്ഞിരപ്പള്ളി പേട്ടക്കവലയിൽ പ്രതിഷേധ സംഗമം നടത്തും. ​​വൈകീട്ട്​ നാലിന്​ നടക്കുന്ന സംഗമം പാർട്ടി ദേശീയ സെക്രട്ടറി റസാഖ് പാലേരി ഉദ്‌ഘാടനം ചെയ്യും. ജില്ല പ്രസിഡന്‍റ്​ സണ്ണിമാത്യു അധ്യക്ഷത വഹിക്കും. ആന്‍റോ ആന്‍റണി എം.പി, ചീഫ് വിപ് എൻ. ജയരാജ് ,അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ, കേരള പത്രപ്രവർത്തക യൂനിയൻ സംസ്ഥാന പ്രസിഡന്‍റ്​ കെ.പി. റെജി, എഴുത്തുകാരനും സാംസ്‌കാരിക പ്രവർത്തകനുമായ കെ.കെ. ബാബുരാജ്, പ്ലാന്‍റേഷൻ കോർപറേഷൻ ചെയർമാൻ ഒ.പി.എ. സലാം എന്നിവർ പങ്കെടുക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.