അടുപ്പില്‍നിന്ന്​ തീപടര്‍ന്ന് വീട് കത്തിനശിച്ചു

ചങ്ങനാശ്ശേരി: അടുപ്പില്‍നിന്ന്​ തീപടര്‍ന്ന് വിധവയായ വീട്ടമ്മക്ക് ജനകീയാസൂത്രണ പദ്ധതി പ്രകാരം ലഭിച്ച വീട് കത്തിനശിച്ചു. വീട്ടുകാര്‍ രക്ഷപ്പെട്ടു. ആറ്റുവാക്കേരിച്ചിറ - പറാല്‍ റോഡില്‍ പള്ളിപാലത്തിനു സമീപം അമ്പാട്ടുപറമ്പില്‍ തങ്കമണിയുടെ വീടിനാണ് ഞായറാഴ്ച രാത്രി ഒമ്പതോടെ തീപിടിച്ചത്​. വീട്ടിലുണ്ടായിരുന്ന തങ്കമണിയും മക്കളും ഓടി രക്ഷപ്പെട്ടു അടുപ്പില്‍നിന്ന്​ തീ അടുക്കളയില്‍ സൂക്ഷിച്ചിരുന്ന നെല്ല് ചാക്കിലേക്ക്​ പടരുകയും ആളിക്കത്തുകയുമായിരുന്നു. 6000 രൂപ, വീട്ടുപകരണങ്ങൾ, വസ്ത്രങ്ങൾ, രേഖകൾ നശിച്ചു. നാട്ടുകാരും അഗ്നിരക്ഷാ സേനയും ചേര്‍ന്നാണ് തീപൂര്‍ണമായും അണച്ചത്. ഭര്‍ത്താവ് മരിച്ചു പോയ തങ്കമണിക്ക്​ ജനകീയാസൂത്രണ പദ്ധതി വഴി ലഭിച്ച വീടാണിത്. ഒരു ലക്ഷത്തോളം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു. ----- KTL CHR 6 Fire ആറ്റുവാക്കേരിച്ചിറ - പറാല്‍ റോഡില്‍ പള്ളിപാലത്തിനു സമീപം അമ്പാട്ടുപറമ്പില്‍ തങ്കമണിയുടെ വീടിനു തീ പിടിച്ചപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.