super leeeeeead ചങ്ങനാശ്ശേരി: അതിരൂപത മുൻ അധ്യക്ഷൻ ആർച്ച് ബിഷപ് . ചങ്ങനാശ്ശേരി അതിരൂപത ആസ്ഥാനത്തെ ചാപ്പലിൽ ഞായറാഴ്ച രാവിലെ മാർ ജോസഫ് പൗവത്തിൽ കൃതജ്ഞതാബലി അർപ്പിച്ചു. ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടം, സഹായമെത്രാൻ മാർ തോമസ് തറയിൽ എന്നിവർ സഹകാർമികരായി. തുടർന്ന് അതിരൂപതയിലെ വൈദികർ, സന്യസ്തർ, സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ മേഖലയിലെ പ്രമുഖർ അദ്ദേഹത്തിന് ആശംസകൾ നേർന്നു. വൈകീട്ട് ആറിന് കോവിഡ് അതിരൂപത ആസ്ഥാനത്ത് അനുമോദന യോഗം നടന്നു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, ലോകയുക്ത ജസ്റ്റിസ് സിറിയക് ജോസഫ്, ഡി.ജി.പി ടോമിൻ തച്ചങ്കരി, കൊടിക്കുന്നിൽ സുരേഷ് എം.പി, ജോബ് മൈക്കിൾ എം.എൽ.എ, ചങ്ങനാശ്ശേരി നഗരസഭ ചെയർപേഴ്സൻ സന്ധ്യ മനോജ്, വൈസ് പ്രസിഡന്‍റ് ബെന്നി ജോസഫ്, കൗൺസിലർ ബീന ജിജൻ, ഡോ. കുര്യാസ് കുമ്പളക്കുഴി, വിവിധ രൂപത മേലധ്യക്ഷൻമാരായ മാർ മാത്യു മൂലക്കാട്ട്, മാർ ജോസഫ് പണ്ടാരശ്ശേരി, ഗീവർഗീസ് മാർ അപ്രേം, മാർ ജോസഫ് കല്ലറങ്ങാട്ട്, മാർ ജേക്കബ് മുരിക്കൻ, മാർ ജോസഫ് പള്ളിക്കാപ്പറമ്പിൽ, മാർ ജോസ് പുളിക്കൽ, മാർ മാത്യു അറയ്ക്കൽ, ബിഷപ് ജോഷ്വ മാർ ഇഗ്നാത്തിയോസ്, ബിഷപ് തോമസ് മാർ കൂറിലോസ്, ഡോ. സെബാസ്റ്റ്യൻ തെക്കത്തേച്ചരിൽ, ഡോ. ജയിംസ് റാഫേൽ ആനപ്പറമ്പിൽ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.