ചിട്ടിതട്ടിപ്പ്: മൂന്നുമാസത്തിൽ പണംനൽകും; കരാറായി

leeeead ഒമ്പത് സ്ത്രീകൾ ചേർന്ന് നടത്തിയ ചിട്ടിയിൽ ഒന്നരക്കോടിയോളം നൽകാനുണ്ട് പൊൻകുന്നം: ചിറക്കടവ് രണ്ടാംവാർഡിലെ അയൽക്കൂട്ടം നടത്തിയ ചിട്ടിയിൽ പണം നഷ്ടപ്പെട്ടവർക്ക് മൂന്നുമാസത്തിനുള്ളിൽ കൊടുത്തുതീർക്കാമെന്ന് പൊൻകുന്നം പൊലീസ് സ്‌റ്റേഷനിൽ നടത്തിയ ചർച്ചയിൽ ധാരണ. ഒമ്പത് സ്ത്രീകൾ ചേർന്ന് നടത്തിയ ചിട്ടിയിൽ ഒന്നരക്കോടിയോളം കിട്ടാനുണ്ട്. മുൻധാരണപ്രകാരം പണം കിട്ടാതായതോടെ ജനം പ്രതിഷേധവുമായി പൊലീസ് സ്‌റ്റേഷനിൽ എത്തിയതോടെയാണ് ചർച്ചയും ധാരണയുമായത്. ശനിയാഴ്ച വൈകീട്ട് പൊൻകുന്നം പൊലീസ് സ്‌റ്റേഷനിൽ ചിട്ടിനടത്തിപ്പുകാർ ആകെ കൊണ്ടുവന്നത് 5,40,000 രൂപയാണ്. ഇതിൽനിന്ന് 3000 രൂപ വീതം ഓരോരുത്തർക്കും നൽകി. സി.പി.എമ്മിന്‍റെ മുൻ വനിത പഞ്ചായത്ത്​ അംഗത്തിന്‍റെ നേതൃത്വത്തിൽ നടത്തിയ ചിട്ടിയിൽ 154 പേർക്ക് പണം കിട്ടാനുണ്ട്. ഒന്നരലക്ഷം രൂപയുടെ ചിട്ടിയിൽ ഒരുലക്ഷം രൂപയിലേറെ ഓരോരുത്തരും തവണ അടച്ചിട്ടുണ്ട്. നടത്തിപ്പുകാർ ചിട്ടിപ്പണം വസ്തുവകകൾ വാങ്ങിക്കൂട്ടുന്നതിന് വിനിയോഗിച്ചെന്നാണ് ആരോപണം. നടത്തിപ്പുകാരിൽ ചിലർ അടുത്തിടെ ആസ്തികൾ വാങ്ങുകയും ബ്ലേഡ് പലിശക്ക്​ വായ്പ കൊടുത്തതായും പരാതിക്കാർ പറഞ്ഞു. ചിട്ടി വട്ടമെത്തുമ്പോൾ ചികിത്സക്കും പെൺമക്കളുടെ വിവാഹത്തിനും ഉപകരിക്കുമെന്നുകരുതി ചേർന്ന നിർധന കുടുംബങ്ങളാണ് ഏറെയും. കൂലിപ്പണി ചെയ്തുകിട്ടിയ തുക മുഴുവൻ ചിട്ടിക്കിറക്കിയ സ്ത്രീകളുമുണ്ട്. ലോക്ഡൗൺ കാലയളവിൽ യോഗങ്ങൾ ചേരാത്തത്​ ചിട്ടി നടത്തിപ്പുകാർ​ ക്രമക്കേട്​ നടത്താനുള്ള അവസരമായി ഉപയോഗിച്ചെന്ന് നാട്ടുകാർ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.