നിരവധി കേസുകളിലെ പ്രതി പിടിയിൽ

മണിമല: മോഷണം, പീഡനമടക്കം നിരവധി കേസുകളി​ൽ പ്രതിയായ കുപ്രസിദ്ധ കുറ്റവാളി വെള്ളാവൂര്‍ ഉള്ളായം വാഹനാനില്‍ ഹരീഷ് ബാബുവിനെ ​(27) മണിമല പൊലീസ്​ അറസ്റ്റ്​ ചെയ്തു​. ഒളിവിൽ കഴിയുന്നതിനിടെ കോട്ടയം ചുങ്കത്തുനിന്നാണ്​ ഇയാളെ കസ്റ്റഡിയിലെടുത്തത്​. ചാമംപതാല്‍ മാരാംകുന്നത്തെ മോഷണം, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതിനും മണിമല പൊലീസിൽ ​കേസുണ്ട്​. പിടിച്ചുപറി, മുണ്ടക്കയത്ത്​ മോഷണം, കഞ്ചാവ് വിൽപന എന്നീ കേസുകളിൽ കറുകച്ചാൽ സ്​​റ്റേഷനിൽ കേസുണ്ട്​. നേരത്തേ അറസ്റ്റിലായ ഇയാൾ ജാമ്യം ലഭിച്ചതിനെതുടർന്ന്​ ഒളവിൽ പോകുകയായിരുന്നു. മണിമല പൊലീസ് ഇന്‍സ്പെക്ടര്‍ ബി. ഷാജിമോൻ, എസ്.ഐമാരായ ബോബി വര്‍ഗീസ്‌, പ്രദീപ്‌ പി.എന്‍, എ.എസ്.ഐ സുനില്‍കുമാര്‍, സീനിയര്‍ ഓഫിസര്‍മാരായ അജീവുദ്ദീന്‍ പി.കെ, പ്രദീപ്കുമാര്‍ സി.വി, വിവേക് ചന്ദ്രന്‍, സിജികുട്ടപ്പന്‍ എന്നിവര്‍ ചേര്‍ന്ന് ഒളിവില്‍കഴിഞ്ഞ വീട് വളഞ്ഞാണ് പിടികൂടിയത്. ----- പടം ഹരീഷ് ബാബു ----- തീപിടിത്തം പാമ്പാടി: വെള്ളൂർ എട്ടാംമൈൽ ആർ.ഐ.ടിയുടെ സമീപം സ്വകാര്യവ്യക്തിയുടെ പുരയിടത്തിൽ തീപടർന്നു. ഞായറാഴ്ച വൈകീട്ട്​ മൂ​ന്നോടെയായിരുന്നു സംഭവം. പാമ്പാടിയിൽനിന്ന്​ അഗ്നിരക്ഷസേന എത്തി തീയണച്ചു. പാമ്പാടി പൊലീസും സ്ഥലത്തെത്തിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.