പത്തനംതിട്ട: . കെ-റെയിൽ പദ്ധതി കേരളത്തിന് ആവശ്യമില്ലെന്ന് കൺവൻഷനിൽ അധ്യക്ഷത വഹിച്ച യുയാക്കിം മാർ സഫ്റഗൻ മെത്രാപ്പൊലീത്ത തുറന്നടിച്ചു. പ്രകൃതി സംരക്ഷണം ഉറപ്പാക്കി വേണം മുന്നോട്ട് പോകാൻ. ഇത്തരത്തിൽ ചിന്തിക്കുമ്പോൾ കെ-റെയിൽ മുഖ്യ വിഷയം അല്ല. അഴിമതിയും അരാജകത്വവും ഇവിടെ കൊടി കുത്തി വാഴുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കൺവെൻഷൻ ഉദ്ഘാടനം ചെയ്ത സഭയുടെ പരമാധ്യക്ഷൻ ഡോ തിയോ ഡോഷ്യസ് മാർത്തോമാ മെത്രാപ്പോലീത്ത കെ- റെയിൽ പദ്ധതിക്കെതിരെ പരോക്ഷ വിമർശനം ഉയർത്തിയതിന് പിന്നാലെയാണ് മന്ത്രിമാരുടെയും സാന്നിധ്യത്തിൽ അധ്യക്ഷന്‍റെ പരസ്യ വിമർശനം. ജനം ഭക്ഷണം ലഭിക്കാതെയും കുടിവെള്ളം കിട്ടാതെയും കഷ്ടപ്പെടുന്നയിടത്താണ് അനാവശ്യ ധൂർത്ത് നടത്തുന്നത്. എല്ലാവരെയും സമന്മാരായി കാണുന്ന ഓണം ആഘോഷിക്കുന്ന നാടാണ് കേരളം. ഇവിടെ അസമത്വങ്ങൾക്ക് സ്ഥാനമില്ലാതെയാക്കാനുള്ള കടമ എല്ലാവർക്കുമുണ്ട്. ജനങ്ങളെ മുന്നിൽ കണ്ടുള്ള പദ്ധതികളാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.