ഏറ്റുമാനൂര്‍ (കോട്ടയം): ഓടിക്കൊണ്ടിരുന്ന ട്രെയിനിന് മുകളിലേക്ക് വൈദ്യുതികമ്പി പൊട്ടിവീണു. തിരുവനന്തപുരത്തുനിന്ന് ന്യൂഡല്‍ഹിയിലേക്ക് പോകുകയായിരുന്ന കേരള എക്സ്പ്രസിന്റെ മുൻഭാഗത്തെ ബോഗികളിലേക്കാണ് പാളത്തിനുമുകളിലെ വൈദ്യുതികമ്പി പതിച്ചത്. പൊട്ടിവീണ ഉടന്‍ വൈദ്യുതി പ്രവാഹം നിലച്ചു. ഇതോടെ 50 മീറ്ററോളം മുന്നോട്ടുപോയശേഷം ട്രെയിനും നിശ്ചലമായി. ശനിയാഴ്ച വൈകീട്ട് 4.30ഓടെ ഏറ്റുമാനൂർ, കുറുപ്പന്തറ റെയിൽവേ സ്റ്റേഷനുകൾക്കിടയിൽ കോതനല്ലൂര്‍ റെയില്‍വേ ഗേറ്റിന് സമീപമായിരുന്നു അപകടം. എൻജിനെ വൈദ്യുതിലൈനുമായി ബന്ധിപ്പിക്കുന്ന പാൻഡോഗ്രാഫിൽ കമ്പി കുരുങ്ങുകയായിരുന്നു. അപകടത്തെതുടർന്ന് കോട്ടയം വഴിയുള്ള ഗതാഗതം താറുമാറായി. പിന്നീട് എറണാകുളത്തുനിന്ന് ഡീസൽ എൻജിൻ എത്തിച്ച് കേരള എക്സ്പ്രസിൽ ഘടിപ്പിക്കുകയും 6.45ഓടെ യാത്ര പുനരാരംഭിക്കുകയുമായിരുന്നു. രണ്ടേകാൽ മണിക്കൂറോളം ട്രെയിനിൽ യാത്രക്കാർക്ക് കാത്തിരിക്കേണ്ടിവന്നു. ഉയർന്ന റെയിൽവേ ഉദ്യോഗസ്ഥരടക്കം സ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ ഒരു കിലോമീറ്ററോളം ദൂരത്തിൽ ലൈനുകൾ പൊട്ടിവീണതായി കണ്ടെത്തി. ഇത് പൂർണമായി പുനഃസ്ഥാപിക്കാൻ കൂടുതൽ സമയം വേണമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. കാലപ്പഴക്കമാണ് അപകടകാരണമായി സംശയിക്കുന്നത്. വൈദ്യുതി ബന്ധം നിലച്ചതിനാൽ അപകടം നടന്ന പാളത്തിലൂടെയുള്ള ഗതാഗതം മുടങ്ങിയിരിക്കുകയാണ്. രണ്ടാംപാളത്തിലൂടെ കടത്തിവിടുന്നുണ്ടെങ്കിലും പല ട്രെയിനുകളും വൈകിയാണ് ഓടുന്നത്. തൃശൂർ പുതുക്കാട് ഗഗുഡ്സ്ട്രെയിൻ പാളം തെറ്റിയതിനെത്തുടർന്ന് സംസ്ഥാനത്തെ ട്രെയിൻ ഗതാഗതം താറുമാറായിരുന്നു. ഇത് പരിഹരിച്ചതിനുപിന്നാലെയാണ് ശനിയാഴ്ച കോതനല്ലൂരിലെ അപകടം. --പടങ്ങൾ DP--
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.