കെ.പി. ഗോപിനാഥ് അവാർഡിന് എൻട്രി ക്ഷണിച്ചു

തൊടുപുഴ: പത്രപ്രവർത്തകനായിരുന്ന കെ.പി. ഗോപിനാഥിന്‍റെ സ്​മരണക്കായി ഇടുക്കി പ്രസ്​ ക്ലബ് ഏർപ്പെടുത്തിയ 10,001 രൂപയും ശിൽപവും പ്രശംസാപത്രവും അടങ്ങുന്ന അവാർഡിന് എൻട്രി ക്ഷണിച്ചു. 2021ൽ മലയാള ദിനപത്രങ്ങളിൽ പ്രസിദ്ധീകരിച്ച മികച്ച വാർത്ത ചിത്രത്തിനാണ് അവാർഡ്. ഫോട്ടോ പ്രസിദ്ധീകരിച്ച പത്രത്തിന്‍റെ കോപ്പിയും 10X8 സൈസിലുള്ള മൂന്നു കോപ്പിയും ന്യൂസ്​ എഡിറ്ററുടെ സാക്ഷ്യപത്രം സഹിതം ഫെബ്രുവരി 25നകം വിനോദ് കണ്ണോളി, സെക്രട്ടറി, ഇടുക്കി പ്രസ്​ ക്ലബ്, തൊടുപുഴ - 685 584 (ഫോൺ: 9447349820) വിലാസത്തിൽ ലഭിക്കണം. ഒരാൾക്ക് ഒരു എൻട്രി മാത്രം അയക്കാം. കവറിന് മുകളിൽ കെ.പി. ഗോപിനാഥ് അവാർഡ് എന്ന്​ രേഖപ്പെടുത്തണം. മാർച്ച് 11ന്​ അവാർഡ് സമ്മാനിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.