കുംഭമാസപൂജ; ശബരിമലയിൽ നട തുറന്നു

ശബരിമല: കുംഭമാസപൂജകള്‍ക്കായി ശബരിമല ശ്രീധര്‍മശാസ്താക്ഷേത്രനട തുറന്നു. ശനിയാഴ്ച വൈകീട്ട്​ അഞ്ചിന്​ ക്ഷേത്ര തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി എം.എന്‍. പരമേശ്വരന്‍ നമ്പൂതിരി ശ്രീകോവില്‍ നടതുറന്ന് ദീപങ്ങള്‍ തെളിച്ചു. തുടര്‍ന്ന്, മേല്‍ശാന്തി ഉപദേവതാക്ഷേത്ര നടകളും തുറന്ന് വിളക്കുകള്‍ തെളിച്ചശേഷം പതിനെട്ടാംപടിക്ക് മുന്‍വശത്തായുള്ള ആ‍ഴിയില്‍ അഗ്​നി പകർന്നു. നട തുറന്ന ദിവസം പൂജകള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. രാത്രി 7.30ന് ഹരിവരാസനം പാടി തിരുനട അടച്ചു. കുംഭം ഒന്നായ ഞായറാഴ്​ച പുലര്‍ച്ച അഞ്ചിന്​ ക്ഷേത്രനട തുറക്കും. ശേഷം നിര്‍മാല്യദര്‍ശനവും പതിവ് അഭിഷേകവും നടക്കും. പുലര്‍ച്ച മുതല്‍ ഭക്തരെ സന്നിധാനത്തേക്ക് പ്രവേശിപ്പിക്കും.17 വരെയുള്ള അഞ്ചുദിവസങ്ങളില്‍ ഉദയാസ്തമയ പൂജ, കലശാഭിഷേകം, കളഭാഭിഷേകം, പടിപൂജ, പുഷ്പാഭിഷേകം എന്നിവ ഉണ്ടാകും. ചിത്രം PTG SABARI 25 കുംഭമാസപൂജകള്‍ക്കായി ശബരിമലയിൽ മേല്‍ശാന്തി എം.എന്‍. പരമേശ്വരന്‍ നമ്പൂതിരി ശ്രീകോവില്‍ നട തുറക്കുന്നു. തന്ത്രി കണ്ഠരര് മഹേഷ് മോഹനര്​ സമീപം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.