വാഴൂർ: കർഷകദിനത്തിൽ വ്യത്യസ്ത ആദരവുമായി വാഴൂർ ഗ്രാമപഞ്ചായത്ത്. വാഴൂർ ഗ്രാമപഞ്ചായത്ത്, കൃഷിഭവൻ വാഴൂർ ഫാർമേഴ്സ് സഹകരണ ബാങ്ക് എന്നിവ സംഘടിപ്പിച്ച കർഷക സുഹൃത്ത് സമ്മേളനത്തിൽ കർഷകരെ വേദിയിൽ മുൻനിരയിലിരുത്തി ആദരിച്ചു. പ്രസിഡന്‍റ് ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ രണ്ടാംനിരയിലേക്ക് മാറി. കർഷകരിൽനിന്ന് സമാഹരിച്ച വിവിധ വിഭവങ്ങൾ ഉപയോഗിച്ച് തയാറാക്കിയ ചിങ്ങപ്പുഴുക്കും വിതരണം ചെയ്തു. മികച്ച കർഷകരായി തെരഞ്ഞെടുക്കപ്പെട്ടവർക്കും കർഷക തൊഴിലാളിക്കും പൊന്നാടയും വനിത കർഷകർക്ക് സെറ്റുസാരിയും നൽകി. മുതിർന്ന കർഷകനായി എം.സി. എബ്രഹാം മണലൂർ, മികച്ച സമ്മിശ്ര കർഷകയായി വത്സല സി.നായർ, ജൈവ കർഷകനായി എൻ.എസ്.സജിമോൻ , മികച്ച കർഷകനായി ഇ.ജെ. ജയകുമാർ , ക്ഷീരകർഷക മഞ്ജു പ്രമോദ്, തേനീച്ച കർഷക റെയ്ചൽ ജോൺ, വിദ്യാർഥി കർഷകൻ ആതിൽ വിജി, യുവകർഷകൻ ഒ.ബി. ബൈജു , മുതിർന്ന കർഷക തൊഴിലാളി രാജപ്പൻ മഞ്ചികപ്പള്ളിൽ എന്നിവരെ ഗവ. ചീഫ് വിപ്പ് എൻ. ജയരാജ് ആദരിച്ചു. കാഷ് അവാർഡ് വിതരണം വാഴൂർ ഫാർമേഴ്സ് സഹകരണ ബാങ്ക് പ്രസിഡന്‍റ് ബൈജു കെ.ചെറിയാൻ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് വി.പി. റെജി അധ്യക്ഷതവഹിച്ച യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് മുകേഷ് കെ.മണി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സിന്ധുചന്ദ്രൻ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ പി.എം. ജോൺ, ബ്ലോക്ക് പഞ്ചായത്ത് അംഗം ഗീത എസ്.പിള്ള, ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്മാരായ ജിജി നടുവത്താനി, ഡി. സേതുലക്ഷ്മി, കൃഷി അസി. ഡയറക്ടർ ടി. ബിന്ദു, വാഴൂർ കാർഷികവിപണി സെക്രട്ടറി കെ.വി. ജ്ഞാനകുമാർ, ജില്ല കാർഷിക വികസന സമിതി അംഗം തങ്കമ്മ അലക്സ് തുടങ്ങിയവർ സംസാരിച്ചു. KTL VZR 5 Different Farmers Day ചിത്രവിവരണം വാഴൂർ ഗ്രാമപഞ്ചായത്തിൽ കർഷക ദിനാചരണത്തിന്‍റെ ഭാഗമായി നടന്ന ചടങ്ങിൽ ചിങ്ങപ്പുഴുക്ക് കഴിക്കുന്ന ഗവ. ചീഫ് വിപ്പ് ഡോ. എൻ. ജയരാജ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.