കർഷകർക്ക് നാടിന്‍റെ ആദരം; കർഷകദിനമാഘോഷിച്ച് ജില്ല

-വിവിധ സ്ഥലങ്ങളിൽ തരിശുകൃഷി ഇറക്കി കോട്ടയം: ജില്ലയിൽ വിവിധ സ്ഥലങ്ങളിൽ തരിശുകൃഷി ഇറക്കിയും കുട്ടിക്കർഷകരെയും മുതിർന്ന കർഷകരെയും ആദരിച്ചും ചിങ്ങപ്പുഴുക്ക് വിതരണം ചെയ്തും കർഷകദിനം വിപുലമായി ആഘോഷിച്ചു. കുമാരനല്ലൂർ, കോട്ടയം, നാട്ടകം കൃഷിഭവനുകളിലും വിജയപുരം, പനച്ചിക്കാട് പഞ്ചായത്ത് ഓഫിസുകളിലും നടന്ന കർഷകദിനാഘോഷം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. അകലക്കുന്നം, പാമ്പാടി പഞ്ചായത്തുകളിലും പാമ്പാടി കൃഷിഭവനിലും നടന്ന കർഷകദിനാചരണത്തിന്‍റെ ഉദ്ഘാടനം ഉമ്മൻ ചാണ്ടി നിർവഹിച്ചു. കാഞ്ഞിരപ്പള്ളി, ചിറക്കടവ്, മണിമല, വെള്ളാവൂർ, വാഴൂർ, കങ്ങഴ, നെടുംകുന്നം, കറുകച്ചാൽ പഞ്ചായത്തുകളിൽ നടന്ന കർഷകദിന പരിപാടികളിൽ സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് കർഷകരെ ആദരിച്ചു. വാഴൂർ ഗ്രാമപഞ്ചായത്തിന്‍റെ നേതൃത്വത്തിൽ ചിങ്ങപ്പുഴുക്ക് വിതരണവും നടത്തി. പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ എല്ലാ കൃഷിഭവനുകളുടെയും നേതൃത്വത്തിൽ കർഷക ദിനാചരണം നടത്തി. പാറത്തോട്,മുണ്ടക്കയം,കൂട്ടിക്കൽ, പൂഞ്ഞാർ തെക്കേക്കര, പൂഞ്ഞാർ, തിടനാട്, ഈരാറ്റുപേട്ട, തീക്കോയി എന്നിവിടങ്ങളിൽ നടന്ന കർഷകദിനാചരണ പരിപാടികളിൽ സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ പങ്കെടുത്തു. മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത്, പായിപ്പാട് നാലുകോടി പള്ളി ഹാൾ, ചങ്ങനാശ്ശേരി ടൗൺഹാൾ, വാഴപ്പള്ളി ഗ്രാമപഞ്ചായത്ത്, തൃക്കൊടിത്താനം, കുറിച്ചി കൃഷിഭവൻ എന്നിവിടങ്ങളിൽ നടന്ന കർഷകദിനാചരണത്തിന്‍റെ ഉദ്ഘാടനം അഡ്വ. ജോബ് മൈക്കിൾ എം.എൽ.എ നിർവഹിച്ചു. എലിക്കുളം, മീനച്ചിൽ പഞ്ചായത്തുകളിൽ കർഷക ദിനാചരണം മാണി.സി. കാപ്പൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കടപ്ലാമറ്റം കൃഷി ഭവന്‍റെ വയലയിലെ സബ് സെന്റർ അഡ്വ. മോൻസ് ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പരിപാടിയോടനുബന്ധിച്ച് കൃഷി ദർശൻ വിളംബര ജാഥയും പച്ചക്കറിത്തൈ വിതരണവും കർഷകസദ്യയും കാർഷിക സെമിനാറും സംഘടിപ്പിച്ചു. കിടങ്ങൂർ,മരങ്ങാട്ടുപിള്ളി, കടുത്തുരുത്തി ഗ്രാമപഞ്ചായത്തുകളിലെ കർഷക ദിനാചരണവും മോൻസ് ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. മുടക്കോടിയിൽ സാജുവിന്‍റെ കൃഷിയിടത്തിൽ തെങ്ങിൻതൈ നട്ട്​ കല്ലറ ഗ്രാമപഞ്ചായത്തിലെ കർഷകദിനാഘോഷങ്ങൾക്ക് സി.കെ. ആശ എം.എൽ.എ തുടക്കം കുറിച്ചു. തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്തിന്‍റെ നേതൃത്വത്തിൽ വൈക്കം മുഹമ്മദ് ബഷീർ സ്മാരക ജി.വി.എച്ച്.എസ്.എസിൽ സംഘടിപ്പിച്ച കർഷകദിനാഘോഷം സി.കെ. ആശ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കാർഷികമേഖല ആധുനികവത്കരിക്കാനുള്ള പ്രവർത്തനങ്ങൾക്ക്​ മുൻഗണന -മന്ത്രി വാസവൻ കോട്ടയം: സംസ്ഥാന സർക്കാർ ആവിഷ്‌കരിച്ച 'ഞങ്ങളും കൃഷിയിലേക്ക്' പദ്ധതി സംസ്ഥാനത്ത്​ കാർഷിക പുരോഗതിക്ക് ആക്കം കൂട്ടിയെന്ന് മന്ത്രി വി.എൻ. വാസവൻ. തിരുവാർപ്പ് ഗ്രാമപഞ്ചായത്തിന്‍റെയും കൃഷിഭവന്‍റെയും ആഭിമുഖ്യത്തിൽ ചെങ്ങളം കുന്നുംപുറം ക്ഷേത്ര ഓഡിറ്റോറിയത്തിൽ നടന്ന കർഷകദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. 'ഞങ്ങളും കൃഷിയിലേക്ക്' പദ്ധതി വഴി നിരവധി തരിശുഭൂമികളിൽ കൃഷിയിറക്കി. അഞ്ചുലക്ഷം ടൺ പച്ചക്കറി ഉൽപാദിപ്പിച്ചിരുന്നിടത്ത് 17.5 ലക്ഷം ടണ്ണായി ഉൽപാദനം വർധിച്ചു. പച്ചക്കറി ഉൽപാദനത്തിൽ അന്തർസംസ്ഥാനങ്ങളെ ആശ്രയിക്കുന്നതിലും കുറവ് വന്നിട്ടുണ്ട്. നബാർഡും സഹകരണ മേഖലയും ചേർന്ന് കർഷകരെ സഹായിക്കാനായി ട്രാക്ടർ, ടില്ലർ തുടങ്ങിയവ വാങ്ങാൻ രണ്ടുകോടി രൂപ സഹകരണ സംഘങ്ങൾക്ക് നൽകിയിട്ടുണ്ട്. സംഭരണം, സംസ്‌കരണം, വിപണനം എന്നിവക്കുള്ള സൗകര്യം വിപുലപ്പെടുത്തി. മൂല്യവർധിത ഉൽപന്നങ്ങളുടെ കയറ്റുമതിയിലും വർധനവുണ്ട്. കാർഷികമേഖല ആധുനികവത്കരിക്കാനുള്ള പ്രവർത്തനങ്ങൾക്കാണ് സർക്കാർ നേതൃത്വം നൽകുന്നതെന്നും മന്ത്രി പറഞ്ഞു. മികച്ച നെൽകർഷകൻ, വാഴ കർഷകൻ, സമ്മിശ്ര കർഷകൻ, പട്ടികജാതി കർഷകൻ, വനിത കർഷക, ക്ഷീരകർഷകൻ, മികച്ച കർഷക ഗ്രൂപ്, പച്ചക്കറി കർഷകൻ, കേരകർഷകൻ എന്നിവരെ ചടങ്ങിൽ മന്ത്രി ആദരിച്ചു. കർഷകദിനാഘോഷത്തോടനുബന്ധിച്ച് ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയിൽ ഉൾപ്പെടുത്തി കൃഷി ഭവന്‍റെ നേതൃത്വത്തിൽ തിരുവാർപ്പിലെ ഒന്നരയേക്കർ തരിശ് ഭൂമിയിൽ പച്ചക്കറി കൃഷി ആരംഭിച്ചു. മികച്ച ബാലതാരത്തിനുള്ള സംസ്ഥാന സിനിമ പുരസ്‌കാരം നേടിയ മാസ്റ്റർ ആദിത്യൻ മണിക്കുട്ടൻ പുതുകൃഷി ഉദ്ഘാടനം ചെയ്തു. തിരുവാർപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ അജയൻ.കെ. മേനോൻ അധ്യക്ഷത വഹിച്ചു. ജില്ലപഞ്ചായത്തംഗം കെ.വി. ബിന്ദു മുഖ്യപ്രഭാഷണം നടത്തി. കോട്ടയം പ്രിൻസിപ്പൽ കൃഷി ഓഫിസർ ഗീത വർഗീസ് പദ്ധതി വിശദീകരണം നടത്തി. തിരുവാർപ്പ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ രശ്മി പ്രസാദ്, ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൻ ജെസി നൈനാൻ, തിരുവാർപ്പ് ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി.ടി. രാജേഷ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷൻ കെ.ആർ. അജയ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ പി.എസ്. ഷീനാമോൾ, ഗ്രാമപഞ്ചായത്തംഗങ്ങളായ കെ.സി. മുരളികൃഷ്ണൻ, റേച്ചൽ ജേക്കബ്, റൂബി ചാക്കോ, ബുഷ്റ തൽഹത്ത്, വി.എസ്. സെമീമ, കെ.എം. ഷൈനി മോൾ, പി.എസ്.ഹസീദ, കെ.ബി. ശിവദാസ്, ജയറാണി പുഷ്പാകരൻ, ജയ സജിമോൻ, പഞ്ചായത്ത് സെക്രട്ടറി എം.കെ. രേഖ, തിരുവാർപ്പ് കൃഷി ഓഫിസർ നസിയ സത്താർ എന്നിവർ പങ്കെടുത്തു. പടം KTL karashakadianghosham chengalam minister തിരുവാർപ് ഗ്രാമപഞ്ചായത്തിന്‍റെ കൃഷിഭവന്‍റെയും ആഭിമുഖ്യത്തിൽ നടന്ന കർഷകദിനാഘോഷം മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.