ഈരാറ്റുപേട്ട: എൻ.എസ്.എസ്, സാഫ് ക്ലബുകളുടെ ആഭിമുഖ്യത്തിൽ മുസ്ലിം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ . പ്രദേശത്തെ മികച്ച കർഷകരെയും സ്കൂളിലെ ബാലകർഷകയായ അഞ്ചാംക്ലാസ് വിദ്യാർഥിനി അമാന അഷ്റഫിനെയും ആദരിച്ചു. പരിസ്ഥിതി സൗഹൃദ അലങ്കാരങ്ങൾ പരിപാടിക്ക് മിഴിവേകി. പ്രിൻസിപ്പൽ ഫൗസിയ ബീവി, ഹെഡ്മിസ്ട്രസ് ലീന എം.പി, അമ്പിളി ബി.നായർ, എം.എഫ്. അബ്ദുൽ ഖാദർ, പി.പി. താഹിറ, പി.ആർ. പ്രിജു, മുഹമ്മദ് ലൈസൽ, ഫാത്തിമ, റീജ ദാവൂദ് എന്നിവർ സംസാരിച്ചു. പടം : ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ കർഷക ദിനാഘോഷങ്ങളുടെ ഭാഗമായി സ്കൂളിലെ ബാലകർഷക അമാന അഷ്റഫിന് നാടൻ ഉപഹാരങ്ങൾ നൽകി ഹെഡ്മിസ്ട്രസ് എം.പി. ലീന ആദരിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.