പൊലീസിനെയും നാട്ടുകാരെയും ആക്രമിച്ച കേസിൽ സഹോദരങ്ങള്‍ അറസ്റ്റിൽ

മണിമല: പൊലീസിനെയും നാട്ടുകാരെയും ആക്രമിച്ച കേസിൽ സഹോദരങ്ങൾ അറസ്റ്റിൽ. പൊന്തൻപുഴ വളകോടി ചതുപ്പ് ഭാഗത്ത് പുല്ലൂർ വീട്ടിൽ അജിത് പി. രാജ് (27), ഇയാളുടെ സഹോദരനായ അഭിജിത് പി. രാജ് (30) എന്നിവരെയാണ് മണിമല പൊലീസ് അറസ്റ്റ് ചെയ്തത്. ഇവർ കഴിഞ്ഞദിവസം പൊന്തൻപുഴ വളകോടി ചതുപ്പ് ഭാഗത്ത് മദ്യപിച്ച് നാട്ടുകാരെ ആക്രമിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി പ്രതികളെ പിടികൂടുന്നതിനിടെ അജിത് പൊലീസുകാരെ ആക്രമിക്കുകയായിരുന്നു. പൊലീസിനെ ആക്രമിച്ച അജിത്തിനെ പിടികൂടിയെങ്കിലും സഹോദരനായ അഭിജിത് ഒളിവിൽപോയി. തുടർന്ന് പിടികൂടുകയുമായിരുന്നു. മണിമല എസ്.എച്ച്.ഒ ബി. ഷാജിമോൻ, എ.എസ്.ഐ ഗോപകുമാർ, സി.പി.ഓമാരായ സാജൂദ്ദീൻ, ഷിഹാബ് പി. ജബ്ബാർ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്. KTL VZR 13 Brothers Arest ചിത്രവിവരണം പൊലീസിനെ ആക്രമിച്ച കേസിൽ അറസ്റ്റിലായ സഹോദരങ്ങളായ അജിത് പി. രാജ്, അഭിജിത് പി. രാജ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.