നവസങ്കൽപ പദയാത്ര നടത്തി

ഏറ്റുമാനൂർ: കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി പദയാത്ര പ്രസിഡന്‍റ്​ കെ.ജി. ഹരിദാസി‍ൻെറ നേതൃത്വത്തിൽ, അതിരമ്പുഴയിൽനിന്ന്​ ഏറ്റുമാനൂരിലേക്ക്​ നടത്തി​. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ്​ മണ്ഡലം പ്രസിഡന്‍റ് ജോ റോയി പൊന്നാറ്റിൽ അധ്യക്ഷതവഹിച്ചു. യോഗത്തിൽ ജീവകാരുണ്യ പ്രവർത്തകരായ നവജീവൻ ട്രസ്റ്റ് ചെയർമാൻ പി.യു. തോമസ്, അനുഗ്രഹ സ്പെഷൽ സ്കൂൾ പ്രിൻസിപ്പൽ സി. മേരി ജൂലിയറ്റ്, കെ.പി. ദേവസ്യ എന്നിവരെ ചടങ്ങിൽ ആദരിച്ചു. കെ.പി.സി.സി സെക്രട്ടറി കുഞ്ഞ് ഇല്ലംപള്ളി മുഖ്യപ്രഭാഷണം നടത്തി. ജി. ഗോപകുമാർ, പി.വി. മൈക്കിൾ, ബിജു വലിയമല, ബിജു കുമ്പിക്കൽ, ഡോ. കെ.എം. ബെന്നി, ഷാനവാസ് പാഴൂർ, ടോമി പുളിമാൻതുണ്ടം, സിനു ജോൺ, ജൂബി ജോസഫ്, സജി ജോസഫ് എന്നിവർ സംസാരിച്ചു. സമാപന സമ്മേളനം മുൻമന്ത്രി കെ.സി. ജോസഫ് ഉദ്ഘാടനം ചെയ്തു. KTL Navajeevan നവജീവൻ ട്രസ്റ്റി പി.യു. തോമസിനെ കെ.പി.സി.സി സെക്രട്ടറി കുഞ്ഞ് ഇല്ലംപള്ളി ആദരിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.