പി.ഡി.പി പൗരസ്വാതന്ത്ര്യ പ്രതിജ്ഞ

ഈരാറ്റുപേട്ട: 'മഅ്​ദനിയും മനുഷ്യനാണ്' മുദ്രാവാക്യമുയർത്തി പി.ഡി.പി സംസ്ഥാന വ്യപകമായി സംഘടിപ്പിക്കുന്ന ബഹുജന കാമ്പയി‍ൻെറ ഭാഗമായി ഈരാറ്റുപേട്ടയിൽ പൗരസ്വാതന്ത്ര്യ പ്രതിജ്ഞയെടുത്തു. പൂഞ്ഞാർ പി.ഡി.പി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഞായറാഴ്ച രാത്രി 12ന്​ ഈരാറ്റുപേട്ട സെൻട്രൽ ജങ്​ഷനിലായിരുന്നു പ്രതിജ്ഞ. ജില്ല പ്രസിഡന്‍റ്​ ഒ.എ. സക്കരിയ ഉദ്ഘാടനം ചെയ്തു. നൗഫൽ കീഴേടം അധ്യക്ഷത വഹിച്ചു. പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് മെംബർ നിഷാദ് നടയ്​ക്കൽ പൗരസ്വാതന്ത്ര്യ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പാർട്ടി നേതാക്കളായ കെ.കെ. റിയാസ്, കാസിം കുട്ടി, ഫരിത് പുതുപ്പറമ്പിൽ, ഷറഫ് മുരുക്കോലി, റിലീസ് മുഹമ്മദ്, മുജീബ് മഠത്തിൽ, അസീസ് പൈനാടിയിൽ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി. പടം പി.ഡി.പി സംസ്ഥാന വ്യപകമായി സംഘടിപ്പിക്കുന്ന ബഹുജന കാമ്പയി‍ൻെറ ഭാഗമായി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പരിപാടി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.