എരുമേലി: വാവർ മെമ്മോറിയൽ ഹൈസ്കൂൾ വിദ്യാർഥികൾ. സ്കൂൾ അങ്കണത്തിൽ നിന്നും ആരംഭിച്ച റാലി എരുമേലി നൈനാർ ജുമാ മസ്ജിദ് അങ്കണത്തിൽ അവസാനിച്ചു. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ സല്യൂട്ട് സ്വീകരിച്ചു. പഞ്ചായത്ത് പ്രസിഡന്‍റ് തങ്കമ്മ ജോർജ്കുട്ടി ഉദ്ഘാടനം ചെയ്തു. ജമാഅത്ത് പ്രസിഡന്‍റ് പി.എ. ഇർഷാദ് അധ്യക്ഷത വഹിച്ചു. നൈനാർ ജുമാ മസ്ജിദ് ഇമാം ഹാമിദ് ഖാൻ വഖഫി മുഖ്യപ്രഭാഷണം നടത്തി. സി.എ.എം കരീം, സി.യു കരീം, ഫൗസിയബീവി, അബ്ദുൽ കരീം വെട്ടിയാനിക്കൽ, അൻസാരി പാടിയ്ക്കൽ, ഫൈസൽ മാവുങ്കൽപുരയിടം, ഷിഹാബ് പുതുപ്പറമ്പിൽ, അജ്മൽ തുടങ്ങിയവർ പങ്കെടുത്തു. എരുമേലി നൈനാർ ജുമാ മസ്ജിദ് അങ്കണത്തിലും മിസ്ബാഹുൽ ഹുദാ മദ്റസയിലും ജമാഅത്ത് പ്രസിഡന്‍റ് പി.എ. ഇർഷാദ് ദേശീയ പതാക ഉയർത്തി. ഇമാം ഹാമിദ് ഖാൻ വഖഫി, സി.എ.എം കരീം, സി.യു. കരീം, അസീസ്, സുലൈമാൻ മൗലവി, സക്കീർ മൗലവി, സാദത് മൗലവി, ഹബീബ് മൗലവി തുടങ്ങിയവർ പങ്കെടുത്തു. എം.ഇ.എസ് ജില്ല കമ്മിറ്റി, എം.ഇ.എസ് കോളജ് മാനേജ്മെന്‍റ് കമ്മിറ്റി, കോളജിലെ വിവിധ ക്ലബുകൾ എന്നിവയുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യദിനാഘോഷം നടത്തി. കോളജ് ചെയർമാൻ പി.എം. അബ്ദുൽസലാം ദേശീയ പതാക ഉയർത്തി. പൊതുസമ്മേളനം ജില്ല പ്രസിഡന്‍റ് എം.എം. ഹനീഫ് ഉദ്ഘാടനം ചെയ്തു. കോളജ് സെക്രട്ടറി മുഹമ്മദ് നജീബ്, പ്രിൻസിപ്പൽ അനിൽകുമാർ, മുഹമ്മദ് ഫുവാദ്, രമാദേവി, കെ.എസ് ജിതേഷ്, ജില്ല സെക്രട്ടറി ഷഹാസ് പറപ്പള്ളിയിൽ മെമന്‍റോ വിതരണം ചെയ്തു. ചിത്രം: 1) നൈനാർ ജുമാ മസ്ജിദിൽ ജമാ അത്ത് പ്രസിഡന്‍റ് പി.എ ഇർഷാദ് ദേശീയ പതാക ഉയർത്തുന്നു 2) വാവർ മെമ്മോറിയൽ സ്കൂൾ വിദ്യാർഥികൾ 3) വാവർ മെമ്മോറിയൽ സ്കൂൾ വിദ്യാർഥികൾ നടത്തിയ റാലിയിൽ എം.എൽ.എ സല്യൂട്ട് സ്വീകരിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.