സ്വാതന്ത്ര്യദിനം ആഘോഷിച്ചു

കൂരോപ്പട: ചെന്നാമറ്റം ഗ്രാമീണ വായനശാലയുടെ നേതൃത്വത്തിൽ നടന്ന പരിപാടി സമ്മേളനം കൂരോപ്പട പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ രാജമ്മ ആൻഡ്രൂസ് ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്‍റ്​ നൈനാൻ കുര്യൻ അധ്യക്ഷതവഹിച്ചു. കൂരോപ്പട പഞ്ചായത്ത് മുൻ പ്രസിഡന്‍റ്​ കുഞ്ഞു പുതുശ്ശേരി, വാർഡ് മെംബർ ആശ ബിനു, വായനശാല സെക്രട്ടറി ദീപു കുര്യൻ, ലൈബ്രേറിയൻ കെ.യു. ജോസ് എന്നിവർ സംസാരിച്ചു. ഒളശ്ശ സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷം കോട്ടയം: ഒളശ്ശ അന്ധവിദ്യാലയത്തിൽ 75ാം സ്വാതന്ത്ര്യദിനാഘോഷവും മെറിറ്റ് അവാർഡ് വിതരണവും മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് പ്രസിഡന്‍റ്​ നിർമല ജിമ്മി അധ്യക്ഷതവഹിച്ചു. ജില്ല പഞ്ചായത്ത് മെംബർ കെ.വി. ബിന്ദു, അയ്മനം പഞ്ചായത്ത്​ അംഗങ്ങളായ അനു ശിവപ്രസാദ്, സുനിത അഭിഷേക്, പ്രധാനാധ്യാപകനായ ഇ.ജെ. കുര്യൻ, ലിൻസി പാംപ്ലാനി, ദീപക് രാധാകൃഷ്ണൻ, അശ്വിൻ ജോസഫ്, പി.ടി.എ പ്രസിഡന്‍റ്​ പി. ജയകുമാർ എന്നിവർ പങ്കെടുത്തു. KTL OLASSA SCHOOL ഒളശ്ശ അന്ധവിദ്യാലയത്തിൽ 75ാം സ്വാതന്ത്ര്യദിനാഘോഷവും മെറിറ്റ് അവാർഡ് വിതരണവും മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യുന്നു KTL CHENNAMATAM ചെന്നാമറ്റം ഗ്രാമീണ വായനശാലയുടെ സ്വാതന്ത്ര്യ ദിനാഘോഷം രാജമ്മ ആൻഡ്രൂസ് ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.