വൈക്കം: ഇന്ത്യയുടെ സ്വാതന്ത്ര്യസമര ചരിത്രത്തെ വികലപ്പെടുത്താനും ദേശീയ പ്രസ്ഥാനത്തിന് നേതൃത്വം നല്‍കിയവരെ തെറ്റായി ചിത്രീകരിച്ച് പുതിയ അവതാരങ്ങളെ പ്രതിഷ്ഠിക്കാനുമാണ് ബി.ജെ.പി, സംഘ്പരിവാര്‍ ശക്തികള്‍ ശ്രമിക്കുന്നതെന്ന് സി.പി.ഐ സംസ്ഥാന അസി. സെക്രട്ടറി കെ. പ്രകാശ്ബാബു എ.ഐ.വൈ.എഫ് ജില്ല കമ്മിറ്റി വൈക്കത്ത് സംഘടിപ്പിച്ച മതേതര സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സി.കെ. ആശ എം.എല്‍.എ അധ്യക്ഷതവഹിച്ചു. ജില്ല പ്രസിഡന്‍റ് റെനീഷ് കാരിമറ്റം ഭരണഘടന സംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സി.പി.ഐ ജില്ല സെക്രട്ടറി വി.ബി. ബിനു, സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായ സി.കെ. ശശിധരന്‍, ആര്‍. സുശീലന്‍, ലീനമ്മ ഉദയകുമാര്‍, എം.ഡി. ബാബുരാജ്, സാബു പി.മണലൊടി, ജില്ല കൗണ്‍സില്‍ അംഗം ജോണ്‍ വി.ജോസഫ്, നന്ദു ജോസഫ്, വൈശാഖ് പ്രദീപന്‍ തുടങ്ങിയവർ സംസാരിച്ചു. KTL Prakash Babu സ്വാതന്ത്ര്യദിനത്തില്‍ എ.ഐ.വൈ.എഫ് കോട്ടയം ജില്ല കമ്മിറ്റി വൈക്കത്ത് സംഘടിപ്പിച്ച മതേതര സംഗമം സി.പി.ഐ സംസ്ഥാന അസി. സെക്രട്ടറി കെ. പ്രകാശ് ബാബു ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.