കോട്ടയം: വർഗീയതയടക്കം വിവിധ തരത്തിലെ വിഭാഗീയ-ശിഥിലീകരണ-വിധ്വംസക പ്രവർത്തനങ്ങളെ ചെറുത്തുതോൽപിച്ച് രാജ്യത്തെ അഖണ്ഡതയും മതനിരപേക്ഷതയും നാനാത്വത്തിൽ ഏകത്വ വീക്ഷണവും കാത്തുസൂക്ഷിക്കാൻ എല്ലാവരും ജാഗ്രതയോടെ പ്രവർത്തിക്കണമെന്ന് മന്ത്രി വി.എൻ. വാസവൻ. പൊലീസ് പരേഡ് ഗ്രൗണ്ടിൽ നടന്ന ജില്ലതല സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ ദേശീയപതാകയുയർത്തിയശേഷം സ്വാതന്ത്ര്യദിന സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. മതനിരപേക്ഷ, ജനാധിപത്യ ഇന്ത്യയാണ് ഡോ. അംബേദ്കർ അടക്കമുള്ള മഹാന്മാർ ലക്ഷ്യമിട്ടത്. മനുഷ്യനെ വിവിധ വിഭാഗീയതകളുടെ പേരിൽ തമ്മിലടിപ്പിക്കുന്നതിനെ ചെറുത്തുതോൽപിക്കണം. രാജ്യത്തെ ഫെഡറൽ സംവിധാനങ്ങൾ അട്ടിമറിക്കപ്പെടരുത്. സ്വാതന്ത്ര്യസമരത്തിൽ നിർണായക പോരാട്ടങ്ങൾ നടന്ന സ്ഥലമാണ് കോട്ടയത്തെ വൈക്കം അടക്കമുള്ള സ്ഥലങ്ങളെന്നും മന്ത്രി പറഞ്ഞു. 21 പ്ലറ്റൂണുകൾ പങ്കെടുത്ത പരേഡിൽ മന്ത്രി അഭിവാദ്യം സ്വീകരിച്ചു. പ്രത്യേക വാഹനത്തിൽ പരേഡ് പരിശോധിച്ചു. വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസറായ ആർ.പി. അനൂപ് കൃഷ്ണയായിരുന്നു പരേഡ് കമാൻഡർ. കോട്ടയം ബേക്കർ മെമ്മോറിയൽ എച്ച്.എസ്.എസ്, മൗണ്ട് കാർമൽ ജി.എച്ച്.എസ്, കാഞ്ഞിരപ്പള്ളി സെന്‍റ് ഡൊമനിക് കോളജ് എന്നിവിടങ്ങളിലെ വിദ്യാർഥികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. സായുധസേന പതാക നിധിയിലേക്ക് ഏറ്റവുമധികം തുക സംഭാവന നൽകിയ സർക്കാർ വകുപ്പിനുള്ള പുരസ്‌കാരം സഹകരണ ജോയന്‍റ് രജിസ്ട്രാർ ഓഫിസിനും സ്‌കൂളിനുള്ള പുരസ്‌കാരം കോട്ടയം എം.ഡി സെമിനാരി സ്‌കൂളിനും സമ്മാനിച്ചു. തോമസ് ചാഴികാടൻ എം.പി, സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ, ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് നിർമല ജിമ്മി, കലക്ടർ ഡോ. പി.കെ. ജയശ്രീ, ജില്ല പൊലീസ് മേധാവി കെ. കാർത്തിക്, കോട്ടയം നഗരസഭ അധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ, സബ് കലക്ടർ രാജീവ് കുമാർ ചൗധരി, എ.ഡി.എം. ജിനു പുന്നൂസ്, നഗരസഭ അംഗം റീബ വർക്കി എന്നിവർ പങ്കെടുത്തു. KTL SALUTE കോട്ടയം പൊലീസ് പരേഡ് ഗ്രൗണ്ടിൽ നടന്ന ജില്ലതല സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ മന്ത്രി വി.എൻ. വാസവൻ പരേഡ് പരിശോധിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.