എം.കെ. രവീന്ദ്രൻ വൈദ്യർക്ക് സർക്കാറിന്‍റെ ആദരം

കോട്ടയം: സ്വാതന്ത്ര്യത്തിന്‍റെ 75ാം വാർഷികാഘോഷ ഭാഗമായി സ്വാതന്ത്ര്യ സമര സേനാനി കോരുത്തോട് മങ്കുഴിയിൽ എം.കെ. രവീന്ദ്രൻ വൈദ്യരെ സംസ്ഥാന സർക്കാർ ആദരിച്ചു. മങ്കുഴിയിലെ വീട്ടിലെത്തി അഡീഷനൽ ജില്ല മജിസ്‌ട്രേറ്റ് ജിനു പുന്നൂസാണ് ആദരിച്ചത്. കാഞ്ഞിരപ്പള്ളി തഹസിൽദാർ കെ.എം. ജോസുകുട്ടി, ജൂനിയർ സൂപ്രണ്ട് സി. അനിൽ കുമാർ, വില്ലേജ് ഓഫിസർ ജയ് മാത്യു, എം.കെ. രവീന്ദ്രന്‍റെ പത്നി സരോജിനി രവീന്ദ്രൻ, മക്കളായ ലൈലമ്മ പീതാംബരൻ, വത്സമ്മ രഞ്ജിത്ത്, എം.ആർ. ഷാജി എന്നിവർ പങ്കെടുത്തു. ഇരുപത്തിരണ്ടാമത്തെ വയസ്സിൽ സ്വാതന്ത്ര്യ സമരരംഗത്ത് എത്തിയ എം.കെ. രവീന്ദ്രൻ സമരത്തിന്‍റെ ഭാഗമായി നിരവധി തവണ ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. 2003ൽ മുൻ രാഷ്ട്രപതി എ.പി.ജെ. അബ്ദുൽ കലാം ഡൽഹിയിൽ ആദരിച്ചിരുന്നു. തൊണ്ണൂറ്റിയാറുകാരനായ എം.കെ. രവീന്ദ്രൻ മകൻ എം.ആർ. ഷാജിക്കൊപ്പമാണ് താമസം. ക്വിറ്റ് ഇന്ത്യ സമര വാർഷികത്തിന്‍റെ ഭാഗമായി ജില്ല കലക്ടർ ഡോ. പി.കെ. ജയശ്രീ അദ്ദേഹത്തെ വീട്ടിലെത്തി ആദരിച്ചിരുന്നു. സ്വാതന്ത്ര്യത്തിന്‍റെ അമൃത മഹോത്സവത്തിന്‍റെ ഭാഗമായി ഇൻഫർമേഷൻ-പബ്ലിക് റിലേഷൻസ് വകുപ്പിന്‍റെ ആഭിമുഖ്യത്തിൽ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എയും ജനപ്രതിനിധികളും ചേർന്ന് ആദരിച്ചിരുന്നു. പടം KTL PATHAKA KUDUMBAM കിടങ്ങൂർ ഉത്തമേശ്വരം പുന്നാനപള്ളിൽ കെ.എസ്. ചന്ദ്രമതിയമ്മയും മക്കളും കൊച്ചുമക്കളും ചേർന്ന് വീട്ടിൽ ദേശീയപതാക ഉയർത്തുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.