നൂറ്റാണ്ടിന്‍റെ ചരിത്രംപേറി മരമുത്തശ്ശി

വൈക്കം: ചരിത്രംപേറുന്ന മരമുത്തശ്ശിക്ക്​ പറയാനുണ്ട് മഹാത്മജിയുടെ സ്മരണകൾ. സത്യഗ്രഹകാലത്ത് മഹാത്മജി ആദ്യമായി വൈക്കം ബോട്ട്​ജെട്ടിയിൽ വന്നിറങ്ങിയപ്പോൾ തണലേകിയത്​ ഈ വാകമരമാണ്. വേമ്പനാട്ട്​ കായലിന്‍റെ സമീപം പൊതുമരാമത്ത്​ വകുപ്പ് വിശ്രമകേന്ദ്രത്തിന്‍റെ മുറ്റത്ത് തണൽവിരിച്ചുനിൽക്കുന്ന ഈ മരമുത്തശ്ശി വൈക്കത്തിന്‍റെ ഒട്ടേറെ ചരിത്രങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്​. പ്രഗല്​ഭരായ കവികൾക്കും ഉന്നതരായ രാഷ്ട്രീയപ്രമുഖർക്കും തണലും ഭാവനയും നൽകിയ ഈ തണൽമരത്തിന്​ 120 വർഷത്തിന് മുകളിൽ പ്രായമുണ്ട്​. വേമ്പനാട്ട്​ കായലിന്​ അലങ്കാരമായി തലയുയർത്തി നിന്നിരുന്ന ഈ മരം ഇന്നു വാർധക്യത്തിന്‍റെ അവശതകൾപേറി തൊലിയും കമ്പും ഉണങ്ങിയ നിലയിലാണെങ്കിലും പച്ചപ്പണിഞ്ഞ കൊമ്പുകൾ അവശേഷിക്കുന്നുണ്ട്​. കുറച്ചുനാൾ മുമ്പ്​ അപകടകരമായ ചില കൊമ്പുകൾ മുറിച്ചുമാറ്റിയിരുന്നു. വൈക്കം സത്യഗ്രഹ സമരകാലത്ത് മഹാത്മജി എത്തിയപ്പോൾ കാണാനെത്തിയ നൂറുകണക്കിന്​ സത്യഗ്രഹികൾ ഉൾപ്പെടെയുള്ളവർ സമ്മേളിച്ചിരുന്നതും പ്രസംഗം കേൾക്കാൻ കാതോർത്ത് നിന്നതും ഈ കായൽ കരയിലാണ്. വേരുകളാൽ സ്വയംതീർക്കപ്പെട്ട ഇരിപ്പിടങ്ങൾ ഈ മരത്തിനുണ്ടായിരുന്നു. ജവഹർ ലാൽ നെഹ്​റു, ഇന്ദിര ഗാന്ധി അടക്കമുള്ള നിരവധി രാഷ്ട്രീയ നേതാക്കൾ, വയലാർ രാമവർമ, ശ്രീകുമാരൻ തമ്പി, വൈക്കം മുഹമ്മദ് ബഷീറും ഈ മരത്തണലിൽ ഇരുന്ന്​ വേമ്പനാട്ട്​ കായലിന്‍റെ മനോഹാരിത ആസ്വദിച്ചിട്ടുണ്ട്​. ഒട്ടേറെ രാഷ്ട്രീയചർച്ചക്കൾക്കും ഈ മരമുത്തശ്ശി സാക്ഷ്യംവഹിച്ചിട്ടുണ്ട്​. നൂറ്റാണ്ടിന്‍റെ ചരിത്രം പേറുന്ന മരമുത്തശ്ശി മഹാത്മജിക്ക്​ തണലേകിയ തിരുശേഷിപ്പായി വൈക്കത്ത്​ ഇപ്പോഴുമുണ്ട്​. -------- പടം: ktl tree വേമ്പനാട്ടുകായലിന്‍റെ തീരത്ത്​ മരമുത്തശ്ശി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.