ചങ്ങനാശ്ശേരി: അപ്പര്‍കുട്ടനാട് മേഖലയിലെ നിരന്തര വെള്ളപ്പൊക്ക സാഹചര്യം നേരിടുന്നതിന് . ചങ്ങനാശ്ശേരി നിയോജക മണ്ഡലത്തിലെ പാടശേഖരങ്ങളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിനായി ചേർന്ന ഉദ്യോഗസ്ഥരുടെയും കര്‍ഷക പ്രതിനിധികളുടെയും യോഗത്തിലാണ് അഭിപ്രായം ഉയര്‍ന്നത്. നെടുമുടിവരെ കനാല്‍നീട്ടാന്‍ ചെന്നൈ ഐ.ഐ.ടിയുടെ സാങ്കേതിക ഉപദേശം ലഭ്യമായെന്നും അത് പള്ളാത്തുരുത്തിവരെ നീട്ടാന്‍ മന്ത്രി റോഷി അഗസ്റ്റിനുമായി അടിയന്തര ചര്‍ച്ച നടത്തുമെന്നും ജോബ് മൈക്കിള്‍ എം.എല്‍.എ പറഞ്ഞു. അപ്പര്‍കുട്ടനാട് മേഖലയില്‍ ചങ്ങനാശ്ശേരി നിയോജക മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന സ്ഥലങ്ങളിലുണ്ടാകുന്ന മിന്നല്‍ പ്രളയം ഒരുപരിധിവരെ ഇതിലൂടെ നിയന്ത്രിക്കാന്‍ സാധിക്കുമെന്നും നിയമസഭ സമ്മേളനത്തില്‍ ഇക്കാര്യം ഉന്നയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാടശേഖരങ്ങളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിനു പദ്ധതികള്‍ അടിയന്തരമായി തയാറാക്കാന്‍ എം.എല്‍.എ ഉദ്യോഗസ്ഥരോട് നിർദേശിച്ചു. ഫാ. ജോസഫ് വാണിയാപുരക്കല്‍ സംസാരിച്ചു. കര്‍ഷക പ്രതിനിധികൾ എം.എല്‍.എക്കു നിവേദനം നൽകി. ബിനോയ് ടോമി ജോര്‍ജ് (സൂപ്രണ്ടിങ് എന്‍ജിനീയര്‍, കെ.ഡി സര്‍ക്കിള്‍, ചെങ്ങന്നൂര്‍), ബി. അബ്ബാസ്, (എക്‌സി.എന്‍ജിനീയര്‍ കെ.ഡി ഡിവിഷന്‍ തണ്ണീര്‍മുക്കം), എസ്. സീന (എക്‌സി. എന്‍ജിനീയര്‍ ഡിവിഷന്‍ മങ്കൊമ്പ്), ഡോ. അനീന സൂസന്‍ സക്കറിയ (അസി. ഡയറക്ടര്‍ കൃഷി വകുപ്പ് മാടപ്പള്ളി) തുടങ്ങിയവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.