കൂരാലി-തമ്പലക്കാട് റോഡ് സഞ്ചാരയോഗ്യമാക്കി

(Must) കൂരാലി: സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷിക ഭാഗമായി മുസ്‌ലിം സർവിസ് സൊസൈറ്റി പനമറ്റം യൂനിറ്റ്​ ആഭിമുഖ്യത്തിൽ കൂരാലി-തമ്പലക്കാട് റോഡിന്റെ പകുതിഭാഗം കാടുവൃത്തിയാക്കി സഞ്ചാരയോഗ്യമാക്കി. യൂനിറ്റ് പ്രസിഡന്റ്‌ വി.ഐ. അബ്ദുൽ കരീം സ്വാതന്ത്ര്യദിന സന്ദേശം നൽകി. എം.എസ്.എസ് ജില്ല ജോയന്‍റ്​ സെക്രട്ടറി അനസ് മുഹമ്മദ്, യൂനിറ്റ് സെക്രട്ടറി മുഹമ്മദ്‌ അജ്​മൽ, ജമാഅത്ത് പ്രസിഡന്റ്‌ സി.എസ്. മുഹമ്മദ്‌ സലിം, ഹഫീസ് മുഹമ്മദ്, മുഹമ്മദ്‌ നൗഫൽ തുടങ്ങിയവർ സംസാരിച്ചു. --- KTL VZR 3 M.S.ട Panamattam ചിത്രവിവരണം മുസ്‌ലിം സർവിസ് സൊസൈറ്റി പനമറ്റം യൂനിറ്റ്​ നേതൃത്വത്തിൽ കൂരാലി-തമ്പലക്കാട് റോഡ് വൃത്തിയാക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.